ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന എ.ബി.വി.പി പ്രവര്‍ത്തകന്‍ സനൂപിനെ (21) പരീക്ഷാ ഹാളില്‍ അധിക്രമിച്ച് കയറി വധിക്കുവാന്‍ ശ്രമിച്ച നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഏഴു വര്‍ഷം കഠിന തടവിനും പിഴയൊടുക്കുവാനും ശിക്ഷിച്ചു. തൃശ്ശൂര്‍ അതിവേഗ കൊടതിയുടെതാണ് വിധി. വെന്മേനാട് വലിയകത്തു വീട്ടില്‍ ഷെജീര്‍(22),ചിറ്റണ്ടൂര്‍ കണ്ടമ്പുള്ളി വീട്ടില്‍ സിനീഷ്(21),ചൊവ്വന്നൂര്‍ ചങ്ങിണിയില്‍ വീട്ടില്‍ അനീഷ് (23), കൊങ്ങന്നൂര്‍ വലിയ വളപ്പില്‍ വീട്ടില്‍ മുകേഷ്(21) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് ജഡ്ജി കെ.ഹരിപാല്‍ ശിക്ഷിച്ചത്. മാരകായുധങ്ങള്‍ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഒന്നാം പ്രതി സിനിത്തിന് ഏഴു വര്‍ഷം കഠിന തട്ും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക സനൂപിന് നല്‍കണം. മറ്റൂ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായുള്ള ശിക്ഷകള്‍ ഒന്നിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.
2008-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്.എസി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സനൂപിനെ പരീക്ഷാ ഹാളില്‍ കയറി ആക്രമിക്കുകയായിരുന്നു. മരകായുധങ്ങളുമായി എത്തിയ പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ സനൂപിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിരമായി എസ്.എഫ്.ഐ വിജയിച്ചു വന്ന സീറ്റില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന സനൂപ് വിജയിച്ചതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തിനു മുതിര്‍ന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി