കാഞ്ഞങ്ങാട്: കരസേനാ വേഷത്തില്‍ നബിദിനറാലിയില്‍ പരേഡ് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഡി. ജി. പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടതായി സൂചന. സംഭവത്തെ കേന്ദ്ര ഇന്റലിജെന്റ്സ് വിഭാഗവും ഇതേ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് നടന്ന റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ അണിനിരന്നത്. റാലി കഴിഞ്ഞ് ഇവര്‍ വാഹനങ്ങളില്‍ നഗരത്തില്‍ ചുറ്റിയതായും പറയപ്പെടുന്നു. മിനാപ്പീസ് കടപ്പുറത്തെ മിലാദ് ഈ ഷെറീഫ് കമ്മറ്റിക്കാരാണ് റാലി നടത്തിയത്. സൈനിക വേഷത്തില്‍ റാലിയില്‍പങ്കെടുത്ത ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റാലിയില്‍ യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പ്രത്യേക സമുദായത്തെ ഭീതിപ്പെടുത്തുവാനാണെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആസൂത്രിതമായ പരിശീലനം ലഭിച്ചിരുന്നെന്നും നേരത്തെ വിവരം ലഭിച്ചിട്ടും പോലീസ് പരേഡിനെതിരെ നടപടിയെടുക്കാഞ്ഞത് ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം