കണ്ണൂര്‍: കേരളത്തിലെ നോക്കു കൂലി സമ്പ്രദായത്തിനെതിരെ സി.ഐ.ടി.യു സമ്മേളനത്തില്‍ വിമര്‍ശനം. ബംഗാളില്‍ നിന്നുമുള്ള പ്രതിനിധികലാണ് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. ഇത് സംഘടനയെ പൊതു സമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുവാന്‍ ഇടവരുത്തിയെന്ന് അവര്‍ പറഞ്ഞു. സംഘടനയിലെ നേതാക്കന്മാര്‍ക്കിടയില്‍ മുതലാളിത്വ താല്പര്യങ്ങള്‍ വളര്‍ന്നു വരുന്നതയും നിരീക്ഷിക്കപ്പെട്ടു. നേതാക്കന്മാരുടെ താന്‍പ്രമാണിത്തത്തെ പറ്റിയും സംഘടനയ്ക്കുള്ളീല്‍ വളര്‍ന്നു വരുന്ന വ്യക്തിപ്പൂജയെ പറ്റിയും വിമര്‍ശനം ഉണ്ടായി.
സ്വയം വിമര്‍ശനാത്മകമായ പല കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സി.ഐ.ടി.യു ദേശീയ സമ്മേളനത്തിനായി തയ്യാറാക്കിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിനു മുമ്പേ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയിരുന്നു. ഫെബ്രുവരി 20,20 തിയതികളില്‍ നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പല സംസ്ഥാനങ്ങളിലും പരാജയമായിരുന്നു എന്നൊരു വിലയിരുത്തലും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഐ.ടി.മേഘലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ സംഘടനയ്ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ രണ്ടു ദിവസം നീളും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം