കൊച്ചി: കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥനുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. മന്ത്രിയുടെ ചെങ്ങന്നൂരിലെ വസതിയില്‍ വച്ചായിരുന്നു കഴിഞ്ഞ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. ക്വാറി ഉടമകളില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കൂലിയായി സ്വീകരിച്ചതിനു അറസ്റ്റിലായ ഖനി സുരക്ഷാ വിഭാഗം ഡയറക്ടര്‍ നരസയ്യയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഇയാള്‍ സി.ബി.ഐയുടെ പിടിയിലായത്. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ മന്ത്രിയെ വീട്ടില്‍ വന്നു കണ്ടത് വിവാദത്തിനു വഴിവച്ചിരിക്കയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം