ആര്‍.എസ്.പി. യുടെ എതിര്‍പ്പിനെ മറി കടന്ന് കേരള കോണ്‍ഗ്രസ്സ് പി. സി. തോമസ് വിഭാഗത്തെ എല്‍. ഡി. എഫില്‍ എടുക്കുവാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗ ത്തിലാണ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ നിന്നും എല്‍. ഡി. എഫിനൊപ്പം നില്‍ക്കുവാന്‍ തയ്യാറായവരെ ഇടതു മുന്നണിയില്‍ ഘടക കക്ഷി യാക്കുന്നതില്‍ തീരുമാനമായത്.
ആര്‍. എസ്. പി. യെ കൂടാതെ സി. പി. ഐ. യും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എങ്കിലും സി. പി. എമ്മിന്റെ നിലപാടിനെ മറി കടക്കുവാന്‍ ആയില്ല. എന്നാല്‍ പി. സി. തോമസ് വിഭാഗത്തിലെ സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കണോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ആയില്ല. യോഗത്തില്‍ പി. സി. തോമസ് പങ്കെടുത്തിരുന്നില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം