തിരുവനന്തപുരം: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും വിമര്‍ശിച്ച് മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍.
പുതിയ പടനായര്‍ എന്ന ലേഖനത്തിലൂടെ സംഘടനയെ മാത്രമല്ല നായര്‍ സമുദായത്തേയും ലേഖനം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ചാതുര്‍ വര്‍ണ്യം വച്ചു നോക്കിയാല്‍ വേദം കേള്‍ക്കാന്‍ യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗ്ഗത്തിന്റെ കൂട്ടത്തില്‍ പെടുന്നവരാണെന്നും തങ്ങള്‍ മുന്നോക്കക്കാരാണെന്ന് മിഥാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരമെന്നും ചന്ദ്രികയിലെ ലേഖനം പറയുന്നു. മകള്‍ സുജാതയെ
വി.സിയൊ, പി.വി.സിയോ ആക്കണമെന്നും തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിയേ വേണമെന്നും സുകുമാരന്‍ നായര്‍ മോഹിച്ചു എന്നും തുടരുന്ന
ലേഖനത്തില്‍ കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍ നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു പ്രശ്നം ചിറകടിച്ചുയരും.അത് ചിലപ്പോള്‍ വര്‍ഗ്ഗീയ
ദ്രുവീകരണവും രാഷ്ടീയാസ്വാസ്ഥ്യവും ഒക്കെ ഉണ്ടാക്കിയെന്നും ഇരിക്കാം എന്നും പറഞ്ഞു വെക്കുന്നു.
ആര്‍.എസ്.എസിന്റെ അജണ്ടയാണ് സുകുമാരന്‍ നായര്‍ക്കുള്ളതെന്ന് കരുതുന്നവര്‍ ഉണ്ടെന്നും കേരള സര്‍വ്വീസ് കമ്പനിയിലെ പ്യൂണ്‍ മാത്രമായിരുന്ന സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആയതിനു പിന്നില്‍ അണിയറ രഹസ്യം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു. തൊട്ടതെല്ലാം വിവാദമാക്കുവാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിനുണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റെന്നും ഇത് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
ച്ന്ദ്രികയുടെ ലേഖനം സംസ്കാര ശൂന്യമാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഇതു വഴി സമുദായത്തെയും എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭനേയും തന്നെയും അടച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രിയുടെ അറിവോടുകൂടി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ ആണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം