തിരുവനന്തപുരം:സോളാര്‍ പവര്‍ പ്ലാന്റുകളും വിന്റ് മില്‍ പ്ലാന്റുകളും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം. സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണിലും ക്ലിഫ് ഹൌസിലെ ഫോണിലും സരിത വിളിക്കാറുണ്ടെന്നും അറസ്റ്റിലാകുന്നതിന്റെ തൊട്ട് മുമ്പും വിളിച്ചതായും ജയരാജന്‍ പറഞ്ഞു. ഏതു തട്ടിപ്പുകാരും സ്ഥിരം വിളിക്കുന്ന അവസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെന്നും ഇത്തരം ആരോപണങ്ങള്‍ ഉള്ളവരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് കോടികള്‍ തെട്ടിയെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ ആഴ്ച സരിത പോലീസ് പിടിയിലായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈ.ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരുന്ന ഇവര്‍ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്റെ പക്കല്‍ നിന്നും തമിഴ്നാട്ടില്‍ വിന്റ് ഫാമും സോളാര്‍ പ്ലാന്റും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 40,50,000 രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് സരിതയെ പോലീസ് അറസ്റ്റ് ചെയ്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം, സ്ത്രീ