തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യാഘാതകനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഉമ്മന്‍ ചാണ്ടിക്ക് കുടപിടിക്കുന്ന നടപടിയാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍. സോളാര്‍ കേസില്‍ കോടികളുടെ കുഭകോണമാണ് നടന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കുന്ന അഴിമതിയാണ് നടന്നത്. 100 കോടി രൂപ പിടുങ്ങിയ വ്യക്തിയാണ് ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
10000 കോടി രൂപയുടെ അഴിമതിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറയുന്നു.വസ്തുതകള്‍ അറിയാതെ ജോര്‍ജ്ജ് അങ്ങിനെപറയില്ലെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ നിന്നും വോക്കൌട്ട് നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ അംഗങ്ങള്‍ നിയമ സഭാ കവാടത്തിനു മുമ്പില്‍ ഒരുമണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം