അന്തിക്കാട്: ഡോക്ടറായ മകന്റെ വിവാഹത്തിനു അഞ്ച് കോടി രൂപയും ബെന്‍സ് കാറും ആവശ്യപ്പെട്ട സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ മകന്‍ ഡോ.അതുല്‍ കൃഷ്ണന്‍ ഒളിവിലാണ്.
പ്രതിശ്രുധ വധുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുത്തത്. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ജയകുമാറിന്റെ മകളുമായി നേരത്തെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ചടങ്ങില്‍ പ്രതിശ്രുധ വധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും വിവാഹ സമയത്ത് മൂന്ന് കോടിയുടെ ആഭരണങ്ങള്‍ അണിയണമെന്നും രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ ഈ-മെയില്‍ അയച്ചു. ഇതേ തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനമാവശ്യപ്പെട്ടതിനും വരന്റെയും പിതാവിന്റേയും പേരില്‍ പരാതി നല്‍കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, സ്ത്രീ