കല്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ മുന്‍ എം.എല്‍.എയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.വി.വര്‍ഗ്ഗീസ് വൈദ്യര്‍(90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കല്‍പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1922 ഒക്ടോബറില്‍ പനക്കല്‍ വര്‍ക്കിയുടേയും അന്നയുടേയും മകനായി മൂവാറ്റുപുഴയ്ക്കടുത്ത് കുന്നയ്കനാലില്‍ ആയിരുന്നു വര്‍ഗ്ഗീസ് വൈദ്യരുടെ ജനനം. ഇവരുടെ കുടുമ്പം 1952 കാലഘട്ടത്തില്‍ വയനാട്ടിലേക്ക് കുടിയേറിയതാണ്.
വയനാട്ടില്‍ കൃഷിയും അനുബന്ധ കാര്യങ്ങളുമായി നടന്ന കാലത്താണ് വൈദ്യര്‍ പൊതു പ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. എ.കെ.ജിയുമായി സൌഹൃദത്തിലായതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വയനാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചു.കമ്യൂണിസ്റ്റ് പാര്‍ട്റ്റിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.എമ്മിനൊപ്പം നിന്ന വൈദ്യര്‍ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായി. വയനാട് ജില്ലയുടെ രൂപീകരണത്തോടെ ജില്ലാ കമ്മറ്റി അംഗവുമാണ്. കര്‍ഷക സംഘത്തിന്റെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടേയും നേതാവെന്ന നിലയില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം മീനങ്ങാടിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. പരേതയായ സാറക്കുട്ടിയാണ് ഭാര്യ. ജോര്‍ജ്ജ്, രാജന്‍, വത്സല എന്നിവര്‍ മക്കളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തനം