കോട്ടയം : പാലാ നിയമ സഭാ ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് അട്ടിമറി വിജയം നേടി ക്കൊടുത്ത് മാണി സി. കാപ്പൻ.
ഐക്യ ജനധിപത്യ മുന്നണി സ്ഥാനാർത്ഥി കേരള കോൺ ഗ്രസ്സിലെ ജോസ് ടോമിനെ 2943 വോട്ടു കള്‍ക്ക് പരാജയ പ്പെടുത്തി യാണ് ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്‍ (എൻ. സി. പി.) കേരള കോൺഗ്രസ്സ് കോട്ടയായ പാലാ പിടി ച്ചെടു ത്തത്. കെ. എം. മാണി അന്തരിച്ചപ്പോള്‍ ഒഴിവു വന്നതാണ് പാലാ സീറ്റ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടു പ്പില്‍ യു. ഡി. എഫ്. പാലാ നിയമ സഭാ മണ്ഡല ത്തില്‍ നേടിയ 33472 എന്നുള്ള ഭൂരി പക്ഷ ത്തെ മറി കടന്നു കൊണ്ടാണ് മാണി സി. കാപ്പന്‍ അട്ടിമറി സൃഷ്ടി ച്ചിരി ക്കുന്നത് എന്നത് രാഷ്ട്രീയ വൃത്ത ങ്ങളെ ഞെട്ടിച്ചിരി ക്കുകയാണ്.
മാണി സി. കാപ്പന്‍ (54,137) ജോസ് ടോം (51,194) എന്‍. ഹരി (ബി. ജെ. പി. 18,044) എന്നിങ്ങനെ യാണ് വോട്ടിംഗ് നില വാരം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, സാമൂഹികം