
കോട്ടയം : കോട്ടയം സി.എം.എസ് ജംഗ്ഷനിലെ എസ്.ബി.ടി ശാഖയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ബാങ്കിന്റെ ഭൂരിഭാഗവും കത്തി നശിച്ചു. പുലർച്ചെയാണ് അഗ്നിബാധ ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിയമനം.
ബാങ്കിലെ കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. എന്നാൽ ബാങ്കിൽ സൂക്ഷിച്ചിരുന്ന പണത്തിനോ ലോക്കറുകൾക്കോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് ബാങ്കിൽ നിന്നും പുക ഉയരുന്നത് കണ്ട് അഗ്നിശമന സേനയെയും പോലീസിനെയും വിവരമറിയിച്ചത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം




























