ഇടുക്കി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 6 നു ശബരിമലയിലും സന്നിധാനത്തും സുരക്ഷാ
ക്രമീകരണങ്ങള്‍ ശക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി പതിനെട്ടാം പടിക്ക് താഴെ നാളെ രണ്ടു വരിയായി മാത്രമേ അയ്യപ്പന്മാരെ
കടത്തി വിടുകയുള്ളൂ. കൂടുതല്‍ പോലീസുകാരെ നിയോഗിച്ചതിനോടൊപ്പം പലയിടങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വനം
വകുപ്പും പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്. ഭക്തരില്‍ പരിഭ്രാന്തി സൃഷ്ടിക്കാത്ത വിധത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
സി.ഐ.എസ്.എഫ്, ദ്രുത കര്‍മ്മ സേന, ദുരിതനിവാരണ സേന എന്നീ വിഭാഗങ്ങളില്‍ നിന്നും സുരക്ഷക്കായി 1500 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പമ്പ മുതല്‍ സന്നിധാനം വരെ പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ ആയിരിക്കും. മുന്‍ കരുതല്‍ എന്ന നിലയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.ശബ്ിമലയില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്