കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനോട് അനുബന്ധിച്ച് ബി.ജെ.പി നടത്തിയ റാണ്‍ ഫോര്‍ യൂണിറ്റി എന്ന കൂട്ടയോട്ടം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ കാവി ഷാള്‍ കഴുത്തില്‍ കെട്ടി എത്തിയ പി.സി.ജോര്‍ജ്ജ് നരേന്ദ്ര മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി. ചടങ്ങില്‍ വിവാദ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും പി.സി. ജോര്‍ജ്ജിന്റെ നടപടിയ്ക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തത് തെറ്റായി കരുതുന്നില്ലെന്ന് ജോര്‍ജ്ജ് പ്രതികരിച്ചു.
ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയില്‍ എത്തിക്കുവാന്‍ പട്ടേല്‍ വഹിച്ച പങ്ക് വലുതാണ്കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തതത് പാപമായി കരുതുന്നില്ലെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ തീവ്രവാദികള്‍ നടത്തുന്ന പരിപാടിയാണെങ്കിലും താന്‍ പങ്കെടുക്കുമെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനായുള്ള സംഘടനയുടെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും ഒരു കുട്ടി കൊണ്ടുവന്നു തന്നെ ടീ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുകയും അത് ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്തതെന്നും അതില്‍ മറ്റൊരു രാഷ്ടീയ മാനം കാണേണ്ടതിലെന്നും ജോര്‍ജ്ജ് പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം