കരിപ്പൂര്‍: 5 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് 747-400 വിമാനം കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു. നാളെ മുതല്‍ കോഴിക്കോട്-ജിദ്ദ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമാണ് സര്‍വീസ് നടത്തുക. പിന്നീട് കൂടുതല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
കൊച്ചിയില്‍ നിന്നുള്ള 2 സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 20 ടണ്‍ ചരക്ക് കയറ്റാം. ഈ വിമാനത്തിന് കരിപ്പൂരില്‍ രാത്രികാല സര്‍വീസിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ല. രാത്രി വിലക്ക് 6 മാസത്തിന് ശേഷം പുന:പരിശോധിക്കും.
റണ്‍വേ നവീകരണത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എയര്‍ ഇന്ത്യ, ഗതാഗതം, വിമാനം