കൊച്ചി : കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) അങ്കണത്തിലെ സാഗര കന്യക എന്ന ശില്പത്തിന്റെ മാറിടം വെട്ടി മാറ്റിയത് വിവാദമാകുന്നു. പ്രസ്തുത ശില്പം അശ്ലീലമാണെന്ന് പറഞ്ഞാണ് അതിനെ വെട്ടി വികൃതമാക്കിയത്. രണ്ടു പതിറ്റാണ്ടോളമായി സാഗര കന്യകയെന്ന ശില്പം അവിടെ നില്‍ക്കുന്നു. ഇതു മാത്രമല്ല പുല്‍ച്ചെടികളില്‍ തീര്‍ത്ത മറ്റ് മനോഹരമായ ധാരാളം ഹരിത ശില്പങ്ങളും ഉണ്ട് കുസാറ്റിന്റെ അങ്കണത്തില്‍. എന്നാല്‍ ഇപ്പോള്‍ ഇത് അശ്ലീലമായി കരുതുന്നതിനു പിന്നില്‍ ചിലരുടെ സങ്കുചിത താല്പര്യമാണെന്നാണ് ആരോപിക്കപ്പെടുന്നത്.
ഒരു വനിതാ സംഘടനയുടെ പാരാതിയെ തുടര്‍ന്നാണത്രെ ശില്പത്തിനെതിരെ “താലിബാന്‍ മോഡല്‍“ നടപടി. ശില്‍പം സംരക്ഷിച്ചു കൊണ്ടിരുന്ന തോട്ടക്കാരനെ കൊണ്ടു തന്നെ ശില്‍പത്തിന്റെ മാറിടം മുറിപ്പിച്ചത് ക്രൂരമായി പോയെന്ന് ശില്‍പത്തെ നശിപ്പിച്ചതിനെതിരെ എതിര്‍പ്പുമായി വന്നവര്‍ പറഞ്ഞു.
ശില്‍പത്തെ വികൃതമാക്കിയ അധികൃതരുടെ നടപടിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രശസ്ത ശില്പി എം. വി. ദേവനടക്കം സാമൂഹിക സാംസ്കാരിക രംഗത്തു നിന്നുള്ളവര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. “ശില്‍പത്തിലല്ല കാണുന്നവരുടെ മനസ്സിലാണ് അശ്ലീലമെന്ന്” ദേവന്‍ രോഷത്തോടെ പറഞ്ഞു. താലിബാനിസമാണ് കുസാറ്റിന്റെ നടപടിയില്‍ നിഴലിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. കുസാറ്റ് പോലെ ഒരു സ്ഥാപനത്തില്‍ നിന്നും ഉണ്ടായ ഇത്തരം ഒരു നടപടിയെ ആശങ്കയോടെ ആണ് പലരും കാണുന്നത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത മലമ്പുഴയിലെ പ്രശസ്തമായ “യക്ഷി” എന്ന ശില്‍പമടക്കം മാറിടം പ്രദര്‍ശിപ്പിക്കുന്നതോ നഗ്നമായതോ ആയ നിരവധി ശില്‍പങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം
ക്രൈം, ഫയര്‍ തുടങ്ങിയ കാറ്റഗറിയില്‍ ഉള്ള മാധ്യമങ്ങളാണ് ഇത്തരം തലക്കെട്ടുകള്‍ നല്‍കുക. മാന്യരായ വായനക്കാരെ സംബന്ധിച്ച് വളരെയധികം തെറ്റിദ്ധാരണാ ജനകമായ ഒരു ടൈറ്റിലാണ് ലേഖകന്‍ നല്‍കിയിരിക്കുന്നത്. ലേഖകന്റെ അറിവില്ലായ്മയാണെങ്കിലും എഡിറ്റര്‍ ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. താലിബാന്‍ ആക്രമണം എന്നു പറഞ്ഞാല്‍ താലിബാന്‍ ഇന്ത്യയില്‍ ആക്രമണം നടത്തി എന്നാണ്, സത്യം അതല്ലാ എന്നിരിക്കെ ലേഖകനെതിരെ ഒരു പക്ഷെ കേസെടുക്കുവാന്‍ തക്കവണ്ണം കുറ്റകരമാണ് പ്രസ്തുത തലക്കെട്ട്. “” ? തുടങ്ങിയവ ഒക്കെ ഉണ്ടാക്കി വച്ചിട്ടുള്ളത് ഉപയോഗിക്കാനാണ്. പത്രത്തിന്റെ വിവരക്കേടിനും ഒരു അതിരൊക്കെ വേണ്ടെ?
താലിബാന്‍ മോഡല്‍ ആക്രമണം എന്നല്ലേ. ഇനിയിപ്പോ താലിബാന്‍ വന്ന് കേസ് കൊടുക്കുകയാണെങ്കില്‍ ആവട്ടെ. താലിബാനെ ഒന്ന് നേരിട്ട് കാണാലോ. ഹിഹി
നാസറേ നമുക്കിടയില്‍ താലിബാന്‍ നുകൂലികളും ആരാധകരും ഉണ്ടെങ്കിലോ? കുഴപ്പം ആവില്ലേ?
ക്രം. ഫയര്‍ തുടങ്ങിയവയുടെ നിലവാരത്തില്‍ ഉള്ള തലക്കെട്ടാണീത്. ലിബിന്‍ പറഞപോലെ തെറ്റിദ്ധാരണ എനിക്കും ഉണ്ടായി.
ഇയ്യാള്‍ക്ക് ആന ന്യൂസ് എഴുതുന്ന ശ്രദ്ധപോലും ഇതില്‍ ഇല്ല.
ഇതെനിക്ക് മനസ്സിലാവുന്നില്ല..
തോട്ടക്കാരന്‍ മാറിടം മുറിച്ച് മാറ്റിയതില്‍ താലിബാനെ പരാമര്ശിക്കേണ്ട ആവശ്യമുണ്ടായിരുന്നോ..?
ഇപത്രം ഒരു മഞ്ഞ പത്രമായി അധ:പതികരുത്..
നല്ലത് വിവേകത്തോടെ നല്‍കുക..
ലേഖകന്റെ കുബുദ്ദി വാര്‍ത്ത ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട്..
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നു വരുത്തി തീര്‍ക്കാന്‍ ലേഖകന്റെ ഒരു പയറ്റ്.
മറ്റ് പ്രത്യയ ശാസ്ത്രങ്ങളോടും, രാഷ്ട്രീയ കാഴ്ചപ്പാടുകളോടും, മതങ്ങളോടും, ആശയ സംഹിതകളോടും തികഞ്ഞ അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്ന രീതിയെ താലിബാനിസം എന്ന് ചില നിഘണ്ടുകള്‍ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം വ്യാപകമായതിനെ തുടര്‍ന്ന് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലും മറ്റും കാണുന്ന തീവ്രവാദ സംഘടനയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട ആവശ്യം ഇല്ലാതെ ആയിരിക്കുന്നു. മൌലിക വാദം എന്ന പദത്തിന് സമാനമായ അര്‍ത്ഥമാണ് താലിബാനിസം എന്ന വാക്കിന്.
ഈ ലിങ്കില്‍ താലിബാനിസത്തെ കുറിച്ച് എഴുതിയത് ശ്രദ്ധിക്കുക.
ഈ ലിങ്കില്‍ ഹിന്ദു താലിബാനിസം എന്ന പ്രയോഗം പോലും കാണാം.
ഹിന്ദു മതം പിന്തുടരുന്ന ഹിമാചല്‍ പ്രദേശിലെ “കിന്നര്‍” ഗോത്ര വര്‍ഗ്ഗക്കാര്‍ 2007ല്‍ റിലീസ് ചെയ്ത “ട്രാഫിക് സിഗ്നല്‍” എന്ന ഹിന്ദി സിനിമയ്ക്കെതിരെ രംഗത്ത് വന്നതിനെ കുറിച്ച് “ബോളിവുഡിലെ താലിബാനിസം” എന്ന തലക്കെട്ടില്‍ തെഹല്‍ക യില്‍ വന്ന ലേഖനം ഇവിടെ വായിക്കാം.
(സിനിമയില്‍ ഹിജഡകളെ “കിന്നര്‍” എന്ന് വിശേഷിപ്പിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഹിന്ദി നിഘണ്ടുവില്‍ ഹിജഡയുടെ പര്യായമാണ് കിന്നര്‍. മഹാഭാരതത്തിലും കാളിദാസ കൃതികളിലും കിന്നര്‍ ഗോത്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യ മന്ത്രി രാജാ വീര ഭദ്ര സിംഗ് കിന്നര്‍ ഗോത്ര വര്ഗ്ഗക്കാരനാണ്.)