ആലപ്പുഴ : ആകാശ വാണിയുടെ ആലപ്പുഴ നിലയത്തില്‍ നിന്നുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനി പ്പിക്കു വാനുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയ ത്തിന്റെ തീരുമാനം താല്‍ക്കാലിക മായി മരവിപ്പിച്ചു. എ. എം. ആരിഫ് എം. പി. യുടെ ഇട പെടലിനെ തുടര്‍ ന്നാണ് നടപടി.
200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷി യുള്ള എഫ്. എം. ട്രാന്‍സ്മിറ്റര്‍ എന്നിവ യാണ് ആലപ്പുഴ കേന്ദ്ര ത്തില്‍ ഉള്ളത്. ഇതു വഴിയാണ് തിരുവനന്ത പുരം നിലയ ത്തില്‍ നിന്നുള്ള പരി പാടികള്‍ വിവിധ ഇട ങ്ങളില്‍ ലഭിക്കുന്നത്. എഫ്. എം. സ്റ്റേഷന്‍ നിലനിര്‍ത്തി എ. എം. പ്രവര്‍ത്തനം അവസാനി പ്പിക്കുവാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയിരുന്നു.
Tag : Media
പ്രവാസി മാധ്യമ പ്രവർത്തകരുടെ വിവര ശേഖരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, മനുഷ്യാവകാശം, മാധ്യമങ്ങള്‍, സാമൂഹികം