ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ (20) തിങ്കളാഴ്ച രാത്രി 11.15 ഓടെ ചരിഞ്ഞു. കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുത്തിക്കാട്ട് പറമ്പില്‍ തളച്ചിരുന്ന ആന രാത്രി 11 മണിയോടെ തളര്‍ന്നു വീണു. ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ ഗുരുവായൂര്‍ ദേവസ്വത്തില്‍ എത്തിയിട്ട്. ഗുരുവായൂരപ്പന് അവസാനമായി നടയിരുത്തിയ ആനയാണ് ഉണ്ണികൃഷ്ണന്‍. ഇതോടെ ദേവസ്വത്തിന്റെ ആനകളുടെ എണ്ണം 64 ആയി കുറഞ്ഞു. തിരുപ്പൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നടയിരുത്തിയ ആനയാണ് ഉണ്ണികൃഷ്ണന്‍.
– ഷെരീഫ്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം
വ്യാജ വാര്‍ത്ത; പരാതിക്കാരനു മാനനഷ്ടം നല്‍കണമെന്ന് കോടതി.
ഗുരുവായൂര്‍: സിപിഎം നഗരസഭ കൌണ്‍സിലറുടെ മകനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ രാഷ്ട്രദീപിക പത്രം മാനനഷ്ടം നല്‍കണമെന്ന് കോടതി വിധിച്ചു. നഗരസഭ കൌണ്‍സിലറായിരുന്ന ആര്‍ എം മുഹമ്മദിന്റെ മകന്‍ സുജാവുദ്ധീന്‍ എന്ന സുജാബ്, അഡ്വ.കെ ഐ ചാക്കൊ മുഖേന ഫയല്‍ ചെയ്ത കേസില്‍ ചാവക്കാട് മൂന്‍സിഫ് കെ ബിജുമേനനാണ്‍ രാഷ്ട്രദീപിക പത്രത്തിന്റെ ചീഫ് എഡിറ്റര്‍, പ്രിന്റര്‍ ആന്റ് പബ്ളിഷര്‍, മാനേജിംങ് ഡയറക്ടര്‍ എന്നിവരോട് 25,000രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. 12.10.2004ന്
‘നഗരസഭ സെക്ക്രട്ടറിക്ക് വധഭീഷണി: കൌണ്‍സിലറുടെ മകനെ തെരയുന്നു’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിനാധാരം. രാഷ്ട്രീയ വിരോധികളുടെ പ്രേരണമൂലം പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്ത തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന സുജാബിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി. 12.10.2004നാണ് കേസിന് ആസ്പദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.