തിരുവനന്തപുരം : സംസ്ഥാനത്ത് ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഇത്. ജോലി സ്ഥലത്തും, ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബ്ബന്ധമാക്കി.
നിലവില്‍ കൊവിഡ് തീവ്ര വ്യാപനം ഇല്ല എങ്കിലും മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് ഇത്. നിയമ ലംഘകര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ എത്ര രൂപ പിഴ അടക്കണം എന്നു വ്യക്തമാക്കിയിട്ടില്ല.
തമിഴ് നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബ്ബന്ധം ആക്കിയിരുന്നു. അവിടെ മാസ്ക് ഇടാത്തവര്‍ക്ക് 500 രൂപയാണ് പിഴ.
രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞപ്പോള്‍ മാര്‍ച്ചു മാസം മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, നിയമം, മനുഷ്യാവകാശം, സാമൂഹികം