കോഴിക്കോട് : മുന്‍ മന്ത്രിയും മുതിര്‍ന്ന സി. പി. എം. നേതാവുമായ ടി. ശിവദാസ മേനോന്‍ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും രാവിലെ പതിനൊന്നര മണിയോടെ മരണപ്പെടുകയും ചെയ്തു.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ അദ്ദേഹം സി. പി. എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ്.
മൂന്ന് തവണ മലമ്പുഴയില്‍ നിന്നും നിയമസഭാ അംഗമായി. ഇടതു മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം