തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധി യനും സാമൂഹിക പ്രവർത്തകനുമായ പി. ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍ കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിക്കുകയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ് പി. ഗോപിനാഥന്‍ നായര്‍.
എം. പത്മനാഭ പിള്ള – കെ. പി. ജാനകി അമ്മ ദമ്പതി കളുടെ മകനായി 1922 ജൂലായ് 7 ന് ജനിച്ച ഗോപി നാഥന്‍ നായരുടെ പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്കൂളിൽ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര ത്തില്‍ ഇറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
ഗാന്ധി സ്മാരക നിധി എന്ന് അറിയപ്പെട്ട മഹാത്മ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതും തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളി ആയതും. 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
- Image Credit : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം