തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മീഷനെ താന്‍ സ്വാധീനിച്ചിട്ടില്ല. മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ടെന്നത് ചരിത്ര സത്യം. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ മോഹന്‍ കുമാര്‍ അത് വെളിപ്പെടുത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഇപ്പോള്‍ ഒരു കുടക്കീഴിലെത്തിയിരിക്കുകയാണ്. പെണ്‍വാണിഭക്കാരെയെല്ലാം തെരുവിലൂടെ വിലങ്ങ് വെച്ച് നടത്തിക്കുക തന്നെ ചെയ്യുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. കല്ലുവാതുക്കല്‍ കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തുനിന്ന് ആര്യാടന്‍ മുഹമ്മദാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്
പി. ശശി എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ ആദ്യം വ്യക്തമാക്കിയില്ല. തിരഞ്ഞെടുപ്പില്‍ നിന്നും വി.എസ്സ് അച്യുതാനന്ദനെ ഒഴിവാക്കുവാന്‍ ഏറ്റവും നല്ല ആയുധം ആയിരുന്നല്ലോ ഈ ആരോപണം.