മൂന്നാർ : പന്ത്രണ്ടു വർഷത്തില്‍ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും ചെടികളും പൂക്കളും കൈവശം വെക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.
മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പശ്ചിമഘട്ടത്തിൽ മൂന്നാർ, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ് നീലക്കുറിഞ്ഞി.
ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമ ഘട്ടത്തില്‍ ഉള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.
ഇവ യുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗ ത്തിൽ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.
- നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു
- അതിരപ്പിള്ളി വെള്ളച്ചാട്ടം : വ്യൂ പോയിന്റില്‍ നിന്നും കാണാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: tourism, പരിസ്ഥിതി, പ്രതിരോധം, വിനോദ സഞ്ചാരം, വിനോദയാത്ര, സാമൂഹികം