റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുവാന്‍ തീരുമാനിച്ച 2,000 രൂപാ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും തിരിച്ചറിയല്‍ രേഖ, ബാങ്ക് സ്ലിപ്പ് എന്നിവ ആവശ്യമില്ല എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാം എന്ന് എസ്. ബി. ഐ. ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നിരോധിച്ച നോട്ടുകള്‍ മാറ്റി എടുക്കുന്നതിന് ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ സമാനമായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും അതിനൊപ്പം ഒരു ഫോം കൂടി പൂരിപ്പിച്ച് നല്‍കണം എന്നും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സ്റ്റേറ്റ് ബാങ്കിന്‍റെ വിശദീകരണം.
2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും കഴിയും എന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു. 2,000 രൂപയുടെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, അഴിമതി, എതിര്‍പ്പുകള്‍, നിയമം, വിവാദം, സാമൂഹികം, സാമ്പത്തികം