തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. യുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അഡ്വൈസറി ബോർഡ് രൂപീകരിച്ചു. കൊൽക്കത്ത യിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് പ്രൊഫസർ സുശീൽ ഖന്നയുടെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാന ത്തിലാണ് 41 അംഗ അഡ്വൈസറി ബോർഡ് രൂപീകരിച്ചത്.
ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരി ച്ചിരുന്നു. ഇപ്പോള്‍ തയ്യാറാക്കിയ അഡ്വൈസറി ബോർഡില്‍ 21 പേർ കെ. എസ്. ആര്‍. ടി. സി. യിലെ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളാണ്.
ഏഴ് പേർ നിയമ സഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളില്‍ ഉള്ളവരും അഞ്ച് പേർ കെ. എസ്. ആര്‍. ടി. സി. നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതാണ്. ഇതിന് പുറമെ ഗതാഗത മേഖല യിലെ വിവിധ വിഭാഗ ങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത നാല് പേരും മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അഥോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോലീസ് വകുപ്പ് എന്നിവ യിൽ നിന്നുള്ള നാലു പേരും അടങ്ങുന്നതാണ് 41 അംഗ അഡ്വൈസറി ബോർഡ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, kerala-government-, ഗതാഗതം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം