തിരുവനന്തപുരം : ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക ഓണ്‍ ലൈനിൽ അടക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇ- ചലാനുകളുടെ (E chellan) പിഴ അടക്കുവാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ് സൈറ്റുകൾ ക്ക് സമാനമായി നിരവധി വ്യാജ വെബ് സൈറ്റുകൾ ലഭ്യമാകുന്നു എന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ് സൈറ്റു കളുടെ കെണി യില്‍ വീഴരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
പരിവാഹന്‍ സേവ (PARIVAHAN SEWA) എന്ന സൈറ്റ് വഴിയോ ഇ- ചലാൻ (E chellan) ലിങ്ക് വഴിയോ അതല്ലെങ്കിൽ ഇ -ചലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം പിഴ അടക്കണം.
സമാനമായ പേരുകളിലുള്ള മറ്റ് വ്യാജ സൈറ്റുകള്‍ വഴി കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക എന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, ഗതാഗതം, തട്ടിപ്പ്, നിയമം, പോലീസ്, പ്രതിരോധം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം, സാമ്പത്തികം