കൊച്ചി : നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും’ ചേര്‍ന്നുള്ള ചുമ മരുന്ന് നൽകരുത് എന്ന് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. മരുന്നു കവറിനു മുകളിലും ഉള്ളിലെ ലഘു ലേഖയിലും ‘നാലു വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം എന്നും അധികൃതർ.
ഈ മരുന്നിനു ഒരു വര്‍ഷം മുന്‍പ് നിരോധനം ഉണ്ടായിരുന്നു. എന്നാൽ മരുന്ന് നിർമ്മാതാക്കൾ ഇതിനു എതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതു പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് (ഡി. ടി. എ. ബി.) മരുന്ന് നിരോധനം ശരി വെച്ചു.
ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും (Chlorpheniramine Maleate and Phenylephrine Hydrochloride) ചേര്‍ന്നുള്ള മരുന്ന് ഇന്ത്യയില്‍ ചുമ മരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു. അതു കൊണ്ട് തന്നെ പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.
ഡി. ടി. എ. ബി. ക്ക് പുറമേ വിദഗ്ധ സമിതിയും പരാതി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ആരോഗ്യം, എതിര്‍പ്പുകള്‍, കുട്ടികള്‍, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം