തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ. ആർ. കെ. ഇൻഷ്വറൻസ് കാർഡ്, സ്റ്റുഡന്റ് ഐ. ഡി. കാർഡ് എന്നിവയുടെ അപകട മരണ ഇൻഷ്വറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി.
നിലവിൽ അപകട മരണ ഇൻഷ്വറൻസ് തുക നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ പോളിസി യുടെ അപകട മരണ പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയിൽ നിന്നും മൂന്നു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളി കൾക്കും ഇനി മുതൽ പ്രവാസി രക്ഷ പദ്ധതിയിൽ അംഗത്വം ലഭിക്കും.
മെഡിക്കൽ കോഴ്സുകളിലേക്ക് എൻ. ആർ. ഐ. സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐ. ഡി. കാർഡ് സമർപ്പിക്കാം എന്നും നോർക്ക റൂട്ട്സ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: insurance, norka-roots, നിയമം, പ്രവാസി, സാമ്പത്തികം