
തിരുവനന്തപുരം : അന്ധരും ശാരീരിക അവശത അനുഭവിക്കുന്ന സമ്മതിദായകർക്കും 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖ പ്പെടുത്താൻ വോട്ടിംഗ് കമ്പാർട്ടു മെന്റിലേക്ക് കൊണ്ടു പോകാന്‍ അനുമതി നല്‍കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുവാനോ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തുന്നതിനും കഴിയുന്നില്ല എന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇതനുവദിക്കൂ.
ഇത്തരത്തിൽ അനുവദിക്കുമ്പോൾ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷി പുരട്ടുകയും അതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടു വിരലിലും മഷി പുരട്ടും.
സ്ഥാനാർത്ഥിയെയും പോളിങ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിൽ അധികം സമ്മതി ദായകരുടെ സഹായിയായി പ്രവർത്തിക്കുന്നതിന് അനുവദിക്കില്ല.
രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കും എന്നും മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ല എന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം, സഹായി നിർദ്ദിഷ്ട ഫോമിൽ പ്രിസൈഡിംഗ് ഓഫീസർക്ക് നൽകണം. ഈ ഫോം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫീസർ വരണാധികാരിക്ക് നൽകും. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, specially-abled-, തിരഞ്ഞെടുപ്പ്, നിയമം, മനുഷ്യാവകാശം, സാമൂഹികം




























