കണ്ണൂര്‍ : നിരവധി ദേശീയ – സംസ്ഥാന പുരസ്‌കാര ജേതാവ്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ അശോകന്‍ കതിരൂര്‍ (45) അന്തരിച്ചു. തലശ്ശേരി കതിരൂര്‍ സ്വദേശി യാണ്.
‘സൈഡ് വിംഗ്സ് ‘ എന്ന നാടക ത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അശോകന്‍ സംവിധാനം ചെയ്ത ‘പെരുമലയന്‍’ എന്ന നാടകം ഇപ്പോള്‍ വിവിധ വേദി കളില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഗള്‍ഫിലെ പ്രമുഖ സാംസ്കാരിക സംഘടന യും കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ യൂണിറ്റു മായ (വിദൂര ആസ്ഥാന കേന്ദ്രം) അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ നാടക മല്‍സര ത്തില്‍ മികച്ച നാടക മായി തിരഞ്ഞടുത്തത് അദ്ദേഹം ഒരുക്കിയ ‘ആത്മാവിന്‍റെ ഇടനാഴി’ ആയിരുന്നു.
ഈ നാടകോല്‍സവ ത്തില്‍ അശോകന്‍ കതിരൂര്‍ മികച്ച സംവിധായകന്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു.
എ. കെ. ജി. സ്മാരക ഉത്തര കേരള നാടക മത്സര ത്തില്‍ മികച്ച സംവിധായക നുള്ള അവാര്‍ഡ് ‘ശബ്ദവും വെളിച്ചവും’ എന്ന നാടക ത്തിന് ഈയിടെ ലഭിച്ചിരുന്നു.
ഭാര്യ : ബിന്ദു. മകള്‍ : അരുണസാന്ദ്ര.
നാടക പ്രവര്‍ത്തകന്‍ സതീശന്‍ കതിരൂര്‍, പ്രമുഖ നാടക – സീരിയന്‍ നടി കതിരൂര്‍ തങ്കമണി എന്നിവര്‍ സഹോദര ങ്ങളാണ്.
- pma
ആദരാഞ്ജലികള്‍,
അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ, നാടകം മനസിലേറ്റി അലഞ്ഞ തികഞ്ഞ കലാകാരന്‍, “സൈഡ് വിംഗ് സ്” എന്ന മികച്ച നാടകം,……..ഈ നഷ്ടത്തെ എങ്ങനെ നികത്താനാവും……….
ഫൈസല്‍ബാവ