വൈക്കം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രധാനമന്ത്രി ഇടപെടണമെന്ന് സി. പി. ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍ . സങ്കീര്‍ണമായ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ മുന്‍ പ്രധാന മന്ത്രിമാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ അതിനു കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. പി. ഐ. ജില്ലാ സമ്മേളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ജന വിഭാഗങ്ങള്‍ തമ്മിലുള്ള സമരമായി ഇതിനെ മാറ്റാന്‍ ആരും ശ്രമിക്കേണ്ട. തമിഴ്നാട് സര്‍ക്കാറിന്റെ വികാരം മാനിച്ചു കൊണ്ടുള്ള ഒരു പരിഹാരമാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ് ജനതയുടെ വികാരം കേരളത്തിന് മനസ്സിലാക്കാന്‍ സാധിക്കും. രണ്ട് ജനതയുടെയും സൗഹാര്‍ദം ഉയര്‍ത്തിപ്പിക്കുന്നതോടൊപ്പം വെള്ളമൊഴുക്ക് തടസ്സമാകാതെ നോക്കണം. എന്നാല്‍ കേരളത്തിന് പുതിയ ഡാം അത്യാശ്യമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരഭിപ്രായമാണ് എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അഡ്വ. വി. ബി. ബിനു അധ്യക്ഷത വഹിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, പരിസ്ഥിതി
നിങ്ങളുടെ പാര്‍ടി ഉള്‍പ്പെടെ തമിഴ്നാട്ടിലെ എല്ലാ പാര്‍ടികളും കേരളത്തിനെതിരാന്. ആദ്യം സ്വന്തം പാര്‍ടിയെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കൂ. അപ്പോള്‍ മനസിലാകും പ്രധാന മന്ത്രിക്കു ഇക്കാര്യത്തിലുള്ള പരിമിതികള്‍. വെറുതെ വായിട്ടു അലച്ചിട്ടു കാര്യമില്ല. കുറ്റം പറയല്‍ വളരെ എളുപ്പമാണ്. പ്രവര്‍ത്തിക്കാനാണ് പ്രയാസം.