
ശബരിമല: കൃഷി മന്ത്രി കെ. പി. മോഹനനൊപ്പം രണ്ടു വനിതാ പോലീസുകാരികള്‍ മലകയറിയതായി ആരോപണം. നീലിമല വരെ മന്ത്രിക്കൊപ്പം ഇവര്‍ ഉണ്ടയിരുന്നതയി പറയപ്പെടുന്നു. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ എ. ഡി. ജി. പി ഉത്തരവിട്ടു. എന്നാല്‍ വനിതാ പോലീസുകാര്‍ പമ്പ വരെ മാത്രമെ തന്നെ അനുഗമിച്ചുള്ളൂ എന്നാണ് മന്ത്രിയുടെ പ്രതികരണം.
തിങ്കളാശ്ച പുലര്‍ച്ചെയാണ് മന്ത്രിയും സംഘവും ശബരിമലയില്‍ എത്തിയത്. പമ്പ വരെ മാത്രമേ യുവതികളായ സ്ത്രീകളെ കടത്തിവിടാറുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും ഋതുകാലം കഴിഞ്ഞ സ്ത്രീകള്‍ക്കും മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കൂ.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍



























