കൊച്ചി: റോഡുകളുടെ പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനുള്ള സമയം വൈകിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ഒരുമാസത്തിനകം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. റോഡുകളുമായി ബന്ധപ്പെട്ട് വികസന പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ റോഡരികില്‍ ഉള്ളവരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നും. ഇത്തരത്തില്‍ താമസിക്കുന്നവരെ അതതു പ്രദേശങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു. പുറമ്പോക്കില്‍ നിന്നും ഒഴിപ്പിക്കുവാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കോട്ടയം സ്വദേശി കൃഷ്ണന്‍ കുട്ടി അമ്മു നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബാബു മാത്യു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തെ കേസ് നല്‍കിയ വ്യക്തിയുടെ പ്രശ്നമായി കോടതി ചുരുക്കി കണ്ടില്ല. കേരളത്തിലുടനീളമുള്ള റോഡ് പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ മൊത്ത പ്രശ്നമായി കണക്കാക്കിയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, മനുഷ്യാവകാശം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം