
 
തിരുവനന്തപുരം:  സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുമ്പ് ലൈംഗിക പീഢനത്തിന് ഇരയായിട്ടില്ലെന്ന്  സി. ബി. ഐ.  കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട  ഹര്‍ജിയില്‍ പ്രത്യേക സി. ബി. ഐ കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കുമ്പോളാണ്  സി. ബി. ഐ ഇക്കാര്യം വ്യക്തമാക്കിയത്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍  സിസ്റ്റര്‍ അഭയ മുങ്ങി മരിച്ചതാണെന്ന് വ്യക്തമാണെന്നു പറഞ്ഞ സി. ബി. ഐ  സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പ് പീഢനത്തിനിരയായിട്ടുണ്ടെന്ന വാദം  അടിസ്ഥാനരഹിതമാണെന്ന് നേരത്തെ എടുത്ത തങ്ങളുടെ നിലപാടില്‍ സി. ബി. ഐ ഉറച്ചു  നിന്നു. പ്രതികളുടെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ  ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായുള്ള വാദവും സി. ബി. ഐ തള്ളി.  വര്‍ക്ക്  ബുക്ക് തിരുത്തലിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും കെമിക്കല്‍  എക്സാമിനര്‍മാരുമായും അനലിസ്റ്റുകളുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിതു  സംബന്ധിച്ച് തെളിവില്ലെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍  വിശദമായ വാദം മെയ് 14നു നടക്കും. തിങ്കളാഴ്ച കേസ് പരിഗണിഗണിച്ചപ്പോള്‍  സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍  സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.
 
 
 
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, പീഡനം, വിവാദം, സ്ത്രീ