തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ നാട്ടാനകളുടെ ഉയരം അളന്നപ്പോള്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഒന്നാം സ്ഥാനത്ത്. 314 സെന്റീമീറ്ററാണ് രാമചന്ദ്രന്റെ ഉയരം. തൊട്ടു പുറകില്‍ ചിറക്കല്‍ കാളിദാസനും (308.3), മൂന്നാമതായി ബാസ്‌റ്റ്യന്‍ വിനയശങ്കര്‍ (308.2)റും സ്ഥാനം പിടിച്ചു. കുട്ടംകുളങ്ങര അര്‍ജ്ജുനന്‍ (304), പാറമേക്കാവ് പത്മനാഭന്‍ (303), തിരുവമ്പാടി ശിവസുന്ദര്‍ (302), തായങ്കാവ് മണികണ്ഠന്‍ (302), ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ (300), ചെമ്പൂത്ര ദേവീദാസന്‍ (300) എന്നിങ്ങനെ ഒമ്പത് ഗജവീരന്മാരാണ് നിലവിലെ അളവെടുപ്പില്‍ 300 സെന്റീമീറ്ററിനു മുകളില്‍ ഉയരം ഉള്ളവര്‍. തിരുവാണിക്കാവ് രാജഗോപാല്‍ (298.3), തിരുവമ്പാടി കുട്ടിശങ്കരന്‍ (297.3), തിരുവമ്പാടി ചന്ദ്രശേഖരന്‍ (297), ചിറക്കല്‍ മഹാദേവന്‍ (293), ശങ്കരം കുളങ്ങര മണികണ്ഠന്‍ (289), ബാസ്റ്റ്‌യന്‍ വിനയചന്ദ്രന്‍(286.1), തെച്ചിക്കോട്ട്കാവ് ദേവീദാസന്‍ (286), നന്തിലത്ത് ഗോപാലകൃഷ്ണന്‍ (285.3), പാറന്നൂര്‍ നന്ദന്‍ (286) ജയറാം കണ്ണന്‍ (284), മുള്ളത്ത് ഗണപതി (282), ചീരോത്ത് രാജീവ് (280), വരടിയം ജയറാം (275.5) തുടങ്ങിയവരാണ് ലിസ്റ്റിലെ പ്രമുഖ ആനകള്‍.
ആനകളുടെ കൂട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ 189 സെന്റീമീറ്റര്‍ മാത്രം പൊക്കമുള്ള കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണന്‍ ആണ്. 77 ആനകള്‍ പങ്കെടുത്ത കണക്കെടുപ്പില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളുടെ വിവരങ്ങള്‍ എടുത്തിട്ടില്ല. ജില്ലയിലെ ആനകളുടേയും, ഉടമകളുടേയു, പാപ്പാന്മാരുടേയും വിശദമായ വിവരം അടങ്ങുന്ന ഡാറ്റാബുക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ആനകളുടെ ഉയരം, വണ്ണം, കൊമ്പിന്റെ നീളം തുടങ്ങിയ വിവിധ വിവരങ്ങള്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശേഖരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ആനകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം