എറണാകുളം: രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം മെയ് 25ന് എറണാകുളത്ത് സംഘടിപ്പിക്കുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സി. പി. എമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്ന പാര്‍ട്ടികളും ഏറിയും കുറഞ്ഞും ഇതേ രാഷ്ട്രീയ ഭീകരവാദം നടപ്പാക്കുന്നവരാണ്. സി. പി എം., ബി. ജെ. പി. -ആര്‍. എസ്. എസ്. , കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് കേരളത്തില്‍ രാഷ്ട്രീയ ഭീകരവാദത്തിന്റെ മുഖ്യ പ്രയോക്താക്കളും ഗുണഭോക്താക്കളും. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ഭീകരവാദത്തിനെതിരെ മനുഷ്യസ്നേഹികളും ജനാധിപത്യവാദികളും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരം ഒരു ജനകീയ പ്രതിരോധത്തിനുള്ള പ്രാഥമിക ശ്രമം എന്ന നിലയില്‍ എന്‍. ഡി. എമ്മിന്റെ നേതൃത്വത്തില്‍ മെയ് 25ന് എറണാകുളത്ത് വെച്ച് ഭീകരവാദത്തിനെതിരെ ജന മനസാക്ഷിയുണര്‍ത്തുന്നതിന് ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നത് എന്ന് എന്‍. ഡി. എമ്മിന്റെ ഭാരവാഹികള്‍ അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, മനുഷ്യാവകാശം