 ആന പ്രേമികള്‍ക്കായി പൂരങ്ങളുടെ പൂരത്തിലെ ആനക്കാര്യങ്ങള്‍ അവതരി പ്പിക്കുവാനായി ഇത്തവണയും ഈ – ഫോര്‍ എലിഫെന്റ് ടീം എത്തുന്നു. കഴിഞ്ഞ വര്‍ഷം പൂരത്തോട നുബന്ധിച്ച് ആനകളേയും ആന പ്രേമികളേയും പാപ്പന്മാരെയും എല്ലാം ഉള്‍പ്പെടുത്തി ക്കൊണ്ട് ഇവര്‍ ചെയ്ത പരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അവതാരകനായ മാടമ്പു കുഞ്ഞുകുട്ടനടക്കം പ്രഗല്‍ഭരായ ഒരു ഒരു ടീം തന്നെ ആണ് ഇത്തവണ E 4 Elephant നായി തൃശ്ശൂര്‍ പൂരം കവര്‍ ചെയ്യുവാന്‍ ഒരുങ്ങുന്നത്. മഴയുടെ ഭീഷണി നിലനില്‍ക്കു ന്നതിനാല്‍ എത്ര മാത്രം ഷൂട്ട് ചെയ്യാന്‍ കഴിയും എന്ന് അറിയില്ല എങ്കിലും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ആണ് ശ്രമമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ അരൂക്കുറ്റി e പത്രത്തോട് പറഞ്ഞു.
കൈരളി ടി.വി. സംപ്രേക്ഷണം ചെയ്യുന്ന E 4 Elephant ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആനകളെ കുറിച്ച് തുടര്‍ച്ചയായി അഞ്ചു വര്‍ഷമായി ഈ പ്രോഗ്രാം ഒരു ചരിത്രമായി മാറിയിരിക്കയാണ്. ഓരോ ആനകളെ കുറിച്ചും കഥയും കാര്യവും ഇഴ ചേര്‍ത്ത് പ്രോഫസര്‍ അലിയാര്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു പോകുന്ന അവതരണ രീതി ഏവരേയും ആകര്‍ഷിക്കും. കണ്ണന്‍ മുഹമ്മ, വിനീഷ്, ദീപു അരൂക്കുറ്റി എന്നിവര്‍ ആണ് E4-Elephant ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ടെലിവിഷന്‍, തൃശ്ശൂര്‍ പൂരം