Saturday, August 14th, 2010

നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി

nehru-trophy-boat-race-epathram

ആലപ്പുഴ : ആഘോഷ ത്തിമര്‍പ്പിന്റെ ആവേശത്തിലാണ് ആലപ്പുഴ. അല്പ സമയം കൂടിക്കഴിഞ്ഞാല്‍ ജല രാജാക്കന്മാരുടെ പോരാട്ടം തുടങ്ങും. അതോടെ ആവേശം അതിന്റെ പരകോടിയില്‍ എത്തും. 58-ആമത് നെഹ്രു ട്രോഫി വള്ളം കളി മത്സരം ആരംഭിക്കുവാന്‍ ഇനി അധിക സമയം ഇല്ല. ഒരു പാട് പേരുടെ കഠിനാധ്വാ നത്തിന്റേയും ഒരുക്കങ്ങളുടേയും ഫലമാണ് ഓരോ വര്‍ഷത്തേയും വള്ളം കളി. വീറും വാശിയും ഒട്ടും കുറയാതെ വിവിധ ജല രാജാക്കന്മാര്‍ നെഹ്രു ട്രോഫിയില്‍ മുത്തമിടുവാന്‍ പരസ്പരം മത്സരിക്കുന്നു. ആവേശകരമായ ഈ കാഴ്ച കാണുവാന്‍ നാടും നഗരവും ആലപ്പുഴയിലെ കായല്‍ തീരത്തേയ്ക്ക് ഒഴുകി എത്തി ക്കൊണ്ടിരിക്കുന്നു.

ആദ്യ പ്രധാന മന്ത്രിക്ക് നല്‍കിയ വരവേല്പിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ വരഷവും ആലപ്പുഴയില്‍ അരങ്ങേരുന്ന നൃഹ്രു ട്രോഫി വള്ളം കളി. അലങ്കരിച്ച വള്ളങ്ങള്‍ കായല്‍‌ പരപ്പില്‍ കാഴ്ച വെച്ച മത്സര പ്രദര്‍ശനം നെഹ്രുവിനെ ആവേശ ഭരിതനാക്കി. അന്നത്തെ വള്ളംകളിയില്‍ വാശിയോടെ പങ്കെടുത്ത ചുണ്ടന്‍ വള്ളങ്ങളില്‍ പയ്യനാ‍ട് ചാക്കോ മാപ്ല അമരക്കാരനായ നടുഭാഗം ചുണ്ടന്‍ ട്രോഫിയില്‍ മുത്തമിട്ടു. വള്ളംകളിയുടെ ആവേശം മനസ്സില്‍ സൂക്ഷിച്ച ജവഹര്‍ലാല്‍ നെഹ്രു ദില്ലിയില്‍ എത്തിയയുടനെ വെള്ളിയില്‍ തീര്‍ത്ത് തന്റെ കയ്യൊപ്പോടു കൂടിയ ഒരു ട്രോഫി സംഘാടകര്‍ക്ക് അയച്ചു കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പുന്നമടക്കായലില്‍ വള്ളംകളിയുടെ ആരവം ഉയര്‍ന്നു. പ്രൈമിനിസ്റ്റേഴ്സ് ട്രോഫിയെന്ന് അന്ന് അറിയപ്പെടുകയും പിന്നീട് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ മരണ ശേഷം നെഹ്രു ട്രോഫി എന്ന് അറിയപ്പെടുകയും ചെയ്ത ആ ട്രോഫി സ്വന്തമാക്കുവാന്‍ പങ്കെടുക്കുന്ന ചുണ്ടന്മാരുടെ വീറും വാശിയും വര്‍ദ്ധിച്ചു.

കരുവാറ്റ ചുണ്ടനും, ജവഹര്‍ തായങ്കരിയും, ശ്രീ വിനായകനും, ചെറുതന, പായിപ്പാട് ചുണ്ടനുമെല്ലാം മത്സരത്തിന്റെ ആവേശം വര്‍ദ്ധിപ്പിച്ചു. കൈക്കരുത്തും ആവേശവും ഒന്നു ചേര്‍ന്ന് ഒറ്റ മനസ്സോടെ അവര്‍ പുന്നമട ക്കായലില്‍ തുഴയെഞ്ഞു. ഒപ്പം വഞ്ചിപ്പാട്ടിന്റെ താളവും കാണികളുടെ കയ്യടിയും ആരവവും ജല മേളയുടെ കൊഴുപ്പു കൂട്ടി. വിവിധ കരക്കാര്‍ ഒത്തു കൂടി പണം പിരിച്ചാ‍ണ് ആദ്യ കാലങ്ങളില്‍ വള്ളങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കരക്കാരുടെ അഭിമാനത്തിന്റെ കൂടെ ഭാഗമായി ഈ ചുണ്ടന്മാര്‍ പരിഗണിക്കപ്പെട്ടു. മത്സരത്തിന്റെ വീറും വാശിയും കൂടിയതോടെ വിവിധ ദിക്കുകളില്‍ നിന്നും തുഴക്കാരെയും അമരക്കാരെയും കൊണ്ടു വന്നു. കായല്‍ പരപ്പില്‍ കരക്കാരുടെ മത്സരത്തിന്റെ തീപ്പൊരി ചിതറി.

കായല്പരപ്പിലെ ചുണ്ടന്മാരുടെ മത്സരത്തിന്റെ ഓളങ്ങള്‍ കാണികളിലേക്ക് ആവേശം പടര്‍ത്തുന്ന കാഴ്ചയെ ചാനലുകള്‍ ഒപ്പിയെടുത്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്ക് എത്തിച്ചു തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും അതിനും മുമ്പു തന്നെ കേട്ടറിഞ്ഞും കായല്‍ രാജാക്കന്മാരുടെ മത്സരം കാണുവാന്‍ വിദേശികള്‍ കേരളത്തിലേക്ക് എത്തി ത്തുടങ്ങിയിരുന്നു. ഇത്തവണയും ധാരാളം വിദേശികള്‍ വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ ഇരുന്ന് കളി കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേയും വിദേശത്തേയും പല പ്രമുഖരും ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളം കളി കാണുവാന്‍ എത്തിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയുടെ പ്രഥമ വനിത ശ്രീമതി പ്രതിഭാ പാട്ടീല്‍ ആണ് ആഘോഷങ്ങളിലെ വിശിഷ്ടാഥിതി. കനത്ത സുരക്ഷയാണ് വള്ളം കളിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മൊത്തം 57 വള്ളങ്ങളാണ് കളിയില്‍ പങ്കെടുക്കുവാന്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പതിനെട്ടെണ്ണം ചുണ്ടന്‍ വള്ളങ്ങളാണ്. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, തുടങ്ങി വിവിധ ഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ തിരിച്ചിട്ടുണ്ട്. ഇനി ഏതാനും മണിക്കൂറു കള്‍ക്കുള്ളില്‍ ആരംഭിക്കുന്ന വള്ളംകളി ക്കായി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തി യായിരിക്കുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine