തിരുവനന്തപുരം : മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേ ഷണം.
അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാ കൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടി യെ രക്ഷ പ്പെടു ത്തുവാ ൻ ശ്രമം നടത്തി എന്നും റിപ്പോർട്ടിൽ പരാമർശം.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ ലഭിച്ച നിയമോപദേശ പ്രകാര മാണ് അഴിമതി നിരോ ധന വകുപ്പ് പ്രകാരം വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേ ഷണം നടത്തുവാന്‍ തീരു മാനി ച്ചത് എന്നും സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവ രാജൻ കമ്മീ ഷൻ റിപ്പോ ർട്ടി നെ ക്കുറിച്ച് തിരുവനന്ത പുര ത്ത് നടത്തിയ വാർത്താ സമ്മേളന ത്തിൽ മുഖ്യ മന്ത്രി പിണ റായി വിജയൻ മാധ്യമ ങ്ങളോടു വിശദീ കരി ച്ചു.
ജനങ്ങളെ കബളി പ്പിക്കു ന്നതിൽ യു. ഡി. എഫ്. സർക്കാർ കൂട്ടു നിന്നു. അന്ന് മുഖ്യ മന്ത്രി യായിരുന്ന ഉമ്മൻ ചാണ്ടി യും അദ്ദേഹ ത്തിന്റെ ഓഫീസും സോളർ തട്ടിപ്പു കേസി ൽ ഉത്തരവാദി കളാണ്.
ഉമ്മൻ ചാണ്ടിയെ രക്ഷി ക്കു വാൻ ശ്രമിച്ചു എന്ന കുറ്റ ത്തിന് തിരുവഞ്ചൂരിന് എതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തും. ഇതി നായി പ്രത്യേക അന്വേഷണ സംഘം രൂപീ കരി ക്കും.
ഉമ്മൻ ചാണ്ടിക്കും പേഴ്സൺ സ്റ്റാഫ് അംഗ ങ്ങൾക്കും എതിരെ പെരുമ്പാവൂർ, കോന്നി പൊലീസ് സ്റ്റേഷ നുക ളിൽ ഗൂഢാ ലോചന, പ്രതി കളെ സഹായിച്ചു എന്നീ കേസുകളിൽ തുടർ അന്വേഷണ ത്തിന് ബന്ധപ്പെട്ട കോടതി യിൽ നിയമാനുസൃത അപേക്ഷ നൽകിയ ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും എന്നും മുഖ്യ മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
- സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി
- മന്ത്രിമാരുടെ രാത്രി വിളികള്‍ അന്വേഷിക്കണം : കെ. മുരളീധരന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്, വിവാദം, സാമ്പത്തികം, സ്ത്രീ