കോഴിക്കോട് : നിപ്പ വൈറസ് ബാധയെ ക്കുറിച്ച് തെറ്റാ യ സന്ദേശ ങ്ങൾ പ്രചരി പ്പിക്കു ന്നവ രെ പോലീസ് അറസ്റ്റു ചെയ്തു. കോഴിയിറച്ചി വഴി നിപ്പ വൈറസ് പകരും എന്നും ആയതി നാല്‍ ഇറച്ചി വിഭവം ഒഴിവാ ക്കണം എന്നും ജില്ലാ മെഡിക്കൽ ഒാഫീ സറുടെ പേരിൽ വ്യാജ സന്ദേശ മാണ് ഈയിടെ പ്രചരിച്ചത്.
ഇത്തരം വ്യാജ പ്രചാരണം നടത്തി എന്ന കേസില്‍ ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റു പുഴ സ്വദേ ശി കളായ അൻസാർ, ഫെബിൻ, അൻഷാജ്, ശിഹാബ് എന്നിവരാണ് അറസ്റ്റി ലായത്. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ് ആപ്പ് വഴി പ്രചരിച്ചത്. ഇതേ കേസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
നിപ്പ യുമായി ബന്ധ പ്പെട്ട് തെറ്റായ പ്രചാരണ ങ്ങൾ നട ത്തി യാൽ കർശ്ശന നടപടി സ്വീകരിക്കും എന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ് ആ പ്പി ലൂടെ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്മിന്മാരെയും കേസിൽ പ്രതികളാക്കും.
തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് മറ്റു ഗ്രൂപ്പു കളി ലേക്ക് കൈ മാറാതെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥരെ അറി യിക്കണം എന്നും ജില്ലാ പൊലീസ് മേധാവി എസ്. കാളി രാജ് മഹേഷ് കുമാർ നിർദ്ദേ ശിച്ചു.
Tag : ഇന്റര്‍നെറ്റ്,
- പെണ്ണില്ലാത്ത ഫേസ്ബുക്ക്
- ഫേസ്ബുക്ക് വധം : ബാലന് തടവ്
- ഫേസ്ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !
- ഫേസ്ബുക്ക് സൗഹൃദം ഒഴിവാക്കിയതിന്റെ പകയില്‍ കൊലപാതകം
- സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് നിയന്ത്രണം; ഇന്ത്യക്കെതിരെ യു. എനും
- അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, മാധ്യമങ്ങള്‍, വിവാദം