തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു.
വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.
തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു.
വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.
- pma
വായിക്കുക: ആനക്കാര്യം, ഉത്സവം, എതിര്‍പ്പുകള്‍, തൃശ്ശൂര്‍ പൂരം, വിവാദം
കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലെ രാധാ തീയേറ്ററിനു സമീപത്തെ തുണിക്കടക്ക് തീപിടിച്ചു. മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ സമീപത്തെ കടകള്‍ അധികാരപ്പെട്ടവര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു.ഇതു കൂടാതെ പതിനഞ്ചോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കാന്‍ ഏഴോളം ഫയര്‍ യൂണിറ്റുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് പോലീസ് തടഞ്ഞു. മുമ്പും തീപിടുത്തമുണ്ടായിട്ടുള്ള മേഖലയാണിത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
- അവ്നി
വായിക്കുക: അപകടം, കോഴിക്കോട്, പോലീസ്
തിരുവനന്തപുരം : കൊച്ചിയില്‍ ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യപ്രകാരം ഇന്റലിജന്‍സ് ആണ് 2010 ഗുണ്ടകളുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ക്കാണ് മേല്‍നോട്ട ചുമതല. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുവെന്ന പോലീസിന്റെ പരാതിയെ തുടര്‍ന്നണിത്.
കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
- അവ്നി
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പീഡനം
ന്യൂഡൽഹി : നടി ഭാവനയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് ഉടൻ പിടികൂടും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ മുൻ ഡ്രൈവർ സുനിൽ എന്നിവരെ കേന്ദ്രികരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിലിന് വേണ്ടി പോലീസ് സംസ്ഥാനം ആകമാനം വലവീശിയിട്ടുണ്ട് . സുനിലിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ റൂറൽ പോലീസ് മേധാവിയെ 9497996979 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പോലീസ് അറിയിച്ചു .
സിറ്റി റൂറൽ പോലീസിന്റെ സംയുക്ത ടീമാണ് കേസ് അന്വേഷിക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.
- അവ്നി
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ്, സിനിമ
തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു.
സർക്കാർ ഭൂമി കയ്യേറി ഫ്ലാറ്റ് നിർമ്മി ക്കുവാന്‍ ചട്ട വിരുദ്ധ മായി സ്വകാര്യ കമ്പനി ക്ക് ഐക്യ ജനാധിപത്യ മുന്നണി സർ ക്കാർ അനു മതി നൽകി എന്നാണു പരാതി.
ഫ്ലാറ്റ് നിർമ്മാ താക്കൾ പാറ്റൂരിൽ സർക്കാ രിന്റെ 12 സെന്റ് സ്ഥലം കയ്യേറി എന്നാണു കേസ്. കേസില്‍ ഒന്നാം പ്രതി ജല വിഭവ വകുപ്പ് ഉദ്യോ ഗസ്ഥന്‍ ആയിരുന്ന സോമ ശേഖരന്‍. രണ്ടാം പ്രതി വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥന്‍ ആയിരുന്ന മധു, മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍. നാലാം പ്രതി യാണ് ഉമ്മന്‍ ചാണ്ടി. ഫ്‌ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.
- pma
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്, വിവാദം