പമേലക്ക് പൂര പ്രേമികളുടെ വക കമന്റ് പൂരം

April 29th, 2015

pamela-anderson-epathram

തൃശ്ശൂര്‍: ജീവശ്വാസം പോലെയാണ് തൃശ്ശൂരുകാര്‍ക്ക് പൂരം. പൂരം മുതല്‍ പൂരം വരെ വര്‍ഷത്തെ കണക്കാക്കുന്ന അവരുടെ വികാരത്തെ വ്രണപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ആരായാലും അവര്‍ വെറുതെ വിടാറില്ല. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വെടിക്കെട്ട് നിര്‍ത്തിക്കുവാനായി കോടതിയില്‍ പോയ വക്കീലിനെതിരെ പ്രകടനം നടത്തിയവരാണ് തൃശ്ശൂരുകാര്‍. ആന എഴുന്നെ ള്ളിപ്പിനെതിരെ കേസു കൊടുത്തും പരാതിയയച്ചും ‘തലവേദന‘ സൃഷ്ടിക്കുന്ന വെങ്കിടാചലത്തെ വഴിയില്‍ കണ്ടാല്‍ ചീത്ത വിളിക്കുവാന്‍ മുതിരുന്നതും അവരുടെ രക്തത്തില്‍ അലിഞ്ഞ പൂരം എന്ന വികാരം കൊണ്ടു തന്നെ.

അപ്പോള്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു ജീവനുള്ള ആനകളെ പങ്കെടുക്കുന്നത് തടയണമെന്നും പകരം കൃത്രിമ ആനകളെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യാമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇ-മെയില്‍ അയച്ച ഹോളിവുഡ് താരം പമേല ആന്റേഴ്സന്റെ പേജില്‍ പൂര പ്രേമികളുടെ വക കമന്റ് പൂരം നടത്താതിരിക്കുമോ? ഇംഗ്ലീഷിലും, മംഗ്ലീഷിലും, മലയാളത്തിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പൂര പ്രേമികളും ആന പ്രാന്തന്മാരുമായ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നു.

ഇത് അമേരിക്കന്‍ കെട്ടു കാഴ്ചയല്ലെന്നും, തൃശ്ശൂര്‍ ഗഡികളുടേ പൂരമാണെന്നും നടിയെ ഓര്‍മ്മിപ്പിക്കുന്നു ചിലര്‍. രോഷം പ്രകടിപ്പിക്കുവാന്‍ നടിയെ തെറി വിളിക്കുന്നവരും ഉണ്ട്.

ആനകളെ തടവില്‍ വെയ്ക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ജന വികാരം ഉയരുകയാണെന്ന് താങ്കള്‍ക്ക് അറിയാമല്ലൊ, കേരളം ഒരു വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്. ആനകളെ ചങ്ങലയില്‍ പൂട്ടിയിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് വേദനയാകും. 15 വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 500 പേരാണ്. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വരണമെന്ന് താങ്കള്‍ക്കും ആഗ്രഹം ഉണ്ടാകും. പൂരത്തിനു മുപ്പത് കൃത്രിമ ആനകളെ ഉപയോഗിച്ചാല്‍ അതിനു വേണ്ടി വരുന്ന മുഴുവന്‍ ചിലവും താന്‍ വഹിച്ചു കൊള്ളാമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ പെറ്റ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടെയായ പമേല പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷെറപ്പോവ, മമ്മൂട്ടിയേക്കാള്‍ മിടുക്കന്‍ ദുല്‍ഖര്‍ ആണെന്ന് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മ എന്നിവരുടെ പേജുകളില്‍ കമന്റിട്ട് പ്രതിഷേധിച്ചതിനു ശേഷം ഇപ്പോള്‍ പമേലയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്റുകളുടെ പൂരപ്പറമ്പായി മാറി.

ഇത്തവണയും പതിവു പോലെ പൂരത്തോട നുബന്ധിച്ച് തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. പെറ്റ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി പറഞ്ഞു. കോടതിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സും വച്ചു തൃശ്ശൂരിലെ ആന പ്രേമികള്‍.

ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനെതിരെ പല പ്രശസ്തരും പ്രതികരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മൃഗ സ്നേഹിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ പമേല ആന്‍ഡേഴ്സന്‍ മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായ മാർഗ്ഗങ്ങൾ അവലംബിച്ച് മുൻപും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

നാളെ പൂരങ്ങളുടെ പൂരം

April 28th, 2015

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നാളെ. പുലര്‍ച്ചെ വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ ഗോപുര നട കടന്നു വടക്കും നാഥനെ വണങ്ങുന്നതോടെ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകും. പിന്നെ ഘടക പൂരങ്ങള്‍ ഒന്നൊന്നായി വടക്കും നാഥനെ വണങ്ങുവാന്‍ എത്തും. രാവിലെ പതിനൊന്നു മണിയോടെ മഠത്തില്‍ നിന്നും വരവ് ആരംഭിക്കും. മഠത്തില്‍ വരവിന് തിവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. ഈ സമയം കിഴക്കേ ഗോപുര നട കടന്ന് പാറമേക്കാവ് ശ്രീപത്മനാഭന്റെ ശിരസിലേറി പാറമേക്കാവ് ഭഗവതി എഴുന്നള്ളും. തുടര്‍ന്ന് ക്ഷെത്ര മതിക്കെട്ടിനകത്തെ ഇലഞ്ഞിച്ചോട്ടില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കും. മേളം അവസാനിക്കുമ്പോള്‍ വൈകീട്ട് തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പതിനഞ്ച് വീതം ആനകള്‍ മുഖാമുഖം നിലയുറപ്പിച്ച് പുരുഷാരത്തെ സ്‍ാക്ഷിയാക്കി വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുടമാറ്റം. വൈകുന്നേരം വടക്കും നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട്. തുടര്‍ന്ന് രാത്രിപൂരം. ഉച്ചയോടെ ഇരു വിഭാഗവും പടിഞ്ഞാറെ നടയില്‍ ശ്രീമൂല സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനമാകും.

പൂരത്തിനു മുന്നോടിയായി നെയ്തലക്കാവിലമ്മ എഴുന്നള്ളി ഇന്ന് തെക്കേ ഗോപുരനട തുറന്നിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയത്. പൂരപ്രേമികള്‍ക്കൊപ്പം രാമചന്ദ്രന്റെ ആരാധകരും ചേര്‍ന്നപ്പോള്‍ ചടങ്ങിന് ഒരു ചെറുപൂരത്തിന്റെ പകിട്ട് കൈവന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവരാവകാശ അപേക്ഷക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി നല്‍കിയാല്‍ അഞ്ചുവര്‍ഷം തടവ്

April 26th, 2015

തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്ക് ബന്ധപ്പെട്ട ഫയല്‍ കാണാനില്ല എന്നു പറഞ്ഞ് മറുപടി നല്‍കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും പിഴശിക്ഷയും ലഭിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. ഫയലുകള്‍ കാണാനില്ല എന്ന് പറഞ്ഞ് ആയിര കണക്കിനു വിവരാവകാശ അപേക്ഷകളാണ് മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കുന്നത്. ഇതിനെതിരെ ശക്തമായ പരാതി ഉയര്‍ന്നിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യക്തമായ കാരണമില്ലാതെ ഇത്തരത്തില്‍ അപേക്ഷകളിന്മേല്‍ മറുപടി നല്‍കാതിരിക്കുവാന്‍ ആകില്ല.

വിവാദ വിഷയങ്ങള്‍ സംബന്ധിച്ചോ തങ്ങളുടെ വീഴ്ചകള്‍ പുറാത്ത് വരുന്നതുമായതോ ആയ അപേക്ഷകളിന്മേലാണ് മിക്കവാറും ഉദ്യോഗസ്ഥര്‍ ഫയല്‍ കാണാനില്ല എന്ന് മറുപടി നല്‍കി മടക്കാറുള്ളത്. ഇത് വിവവാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

April 26th, 2015

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം; സംസ്ഥാനത്തെ റ്റ്യൂഷന്‍ മേഖല തകര്‍ച്ചയിലേക്ക്

April 26th, 2015

students-epathram

തൃശ്ശൂര്‍: ഇത്തവണത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ രണ്ടാം വട്ട ഫല പ്രഖ്യാപനത്തില്‍ നേരത്തെ പ്രഖ്യാപിച്ച 97.99% -ല്‍ നിന്നും 98.57% ആയി ഉയര്‍ന്നതോടെ ആശങ്കയിലാ‍കുന്നത് റ്റ്യൂഷന്‍ മാസ്റ്റര്‍മാരാണ്. എസ്. എസ്. എല്‍. സി. പരീക്ഷ യെഴുതിയവരെ മാത്രമല്ല എഴുതാത്തവരെ പോലും വിജയിപ്പിക്കുന്ന അവസ്ഥ റ്റ്യൂഷന്‍ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്നു. ആയിര ക്കണക്കിനു അഭ്യസ്ഥ വിദ്യരാണ് റ്റ്യൂഷന്‍ മേഖലയില്‍ ജോലി നോക്കുന്നത്. എസ്. എസ്. എല്‍. സി. ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് റ്റ്യൂഷന്‍ എടുക്കുവാനായി അഞ്ഞൂറു മുതല്‍ ആയിരത്തി അഞ്ഞൂറു രൂപ വരെ റ്റ്യൂഷന്‍ ഫീസായി ഈടാക്കുന്നവരുണ്ട്. എന്നാല്‍ പഠിച്ചില്ലേലും എസ്. എസ്. എല്‍. സി. പരീക്ഷ പാസാകുമെന്നത് ഉറപ്പായതോടെ പല രക്ഷിതാക്കളും കുട്ടികളെ റ്റ്യൂഷ്യനു വിടാതായി. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രമല്ല ചെറിയ ക്ലാസില്‍ പഠിക്കുന്നവരും റ്റ്യൂഷനെ ആശ്രയിച്ചിരുന്നു. എന്നാ‍ല്‍ ഇപ്പോൾ ഇവരും റ്റ്യൂഷന്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പഠനത്തെ ഗൌരവപൂര്‍വ്വം കാണുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരും മാത്രമാകും ഇനി റ്റ്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുക. ഇതോടെ ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല പ്രമുഖ റ്റ്യൂഷന്‍ സെന്ററുകളും നിലനില്പിനായി ഇനി എൻട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുവാനുള്ള ആലോചനയിലാണ്.

കോടിക്കണക്കിനു രൂപയുടെ പഠന സഹായികളാണ് കേരളത്തില്‍ ചിലവാകുന്നത്. വൈകാതെ പഠന സഹായികളുടെ വില്പനയേയും ഇത് ദോഷകരമായി ഇത് ബാധിക്കുവാന്‍ ഇടയുണ്ട്.

നേരത്തെ പ്രഖ്യാപിച്ച പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ വലിയ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്നാണ് രണ്ടാമതും പ്രഖ്യാപിക്കേണ്ടി വന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ തീരുമാനങ്ങള്‍ എന്ന് ഇതിനോടകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി
Next »Next Page » പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine