കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി

April 11th, 2015

kalabhavan-mani-epathram

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസില്‍ നടത്തി വന്ന വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് ഐ. പി. എസ്. പിടികൂടി. ചാലക്കുടി പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് മിന്നല്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയവരെ തടയുവാന്‍ ശ്രമം ഉണ്ടായെങ്കിലും വിഷയം ഗൌരവമാകും എന്ന ഋഷിരാജിന്റെ മുന്നറിയിപ്പ് അവരെ പിന്‍‌തിരിപ്പിച്ചു. ഒന്നര ലക്ഷം രൂപ പിഴയടക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടന്നു വരുന്നതായി വകുപ്പിലെ തന്നെ ചിലര്‍ പറയുന്നു.

വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ മുഖം നോക്കാതെ നടപടിയെടുക്കല്‍ ആരംഭിച്ചിരുന്നു. മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ ഉള്‍പ്പെടെ രാഷ്ടീയക്കാരും വ്യവസായികളും നടത്തി വന്ന വൈദ്യുതി മോഷണം പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍

March 25th, 2015

അന്തിക്കാട്: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ പി.ജി ദീപക്ക് കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കരുവന്നൂര്‍, പെരിമ്പിള്ളിശ്ശേരി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു.
ചൊവ്വാ‍ഴ്ച രാത്രി എട്ടരയോടെ പഴുവില്‍ സെന്ററില്‍ ഉള്ള കടയില്‍ വച്ചാണ് ദീപക്ക് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടയിരുന്ന മണി, സ്റ്റാലിന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തുമണിയോടെ ദീപക്ക് മരിക്കുകയായിരുന്നു. മാരുതി വാനിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണ ശേഷം രക്ഷപ്പെട്ട ഇവര്‍ തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കരുതുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം പോലീസ് കണ്ടെടുത്തു.

കുറച്ച് നാളുകളായി പ്രദേശത്ത് ജനതാദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരു ബി.ജെ.പി പ്രവര്‍ത്തകനെ പെരിങ്ങോട്ടുകരയില്‍ വച്ച് വെട്ടിയ സംഘത്തില്‍ ദീപക്കും ഉള്ളതായി ആരോപണം ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

March 25th, 2015

കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാ‍വസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.

സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍

March 24th, 2015

ന്യൂഡെല്‍ഹി: അന്‍പത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. നാനു അവനല്ല, അവളു എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റൌഠ് മികച്ച നടിയായി.ബോബി സിംഹയാണ് മികച്ച സഹനടന്‍. മികച്ച സംവിധായകന്‍- ശ്രീജിത് മുഖര്‍ജി (ചതുഷ്‌ക്കോണ്‍), മേരി കോം ആണ് മികച്ച ജനപ്രിയ ചിത്രം.
മലയാളത്തിന് മുന്‍ നിര പുരസ്കാരങ്ങള്‍ ഒന്നും നേടാനായില്ല. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ ‘ഐന്‍” ആണ് മികച്ച മലയാള ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യെക ജൂറി പരാമര്‍ശം ലഭിച്ചു. തിരക്കഥ- ജോഷി മംഗലത്ത്(ഒറ്റാല്‍), മികച്ച പരിസ്ഥിതി ചിത്രം – ഒറ്റാല്‍(സംവിധാനം ജയരാജ്), പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍ (1983) എന്നീ അഞ്ച് പുരസ്കാരങ്ങളാണ് മലയാളത്തിനു ലഭിച്ചത്. ഭാരതി രാജ അധ്യക്ഷനായ ജൂറിയാണ് അവാ‍ര്‍ഡു നിര്‍ണ്ണയം നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു

March 24th, 2015

തൃശ്ശൂര്‍:ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയെന്ന റെക്കോര്‍ഡിനുടമ കുഞ്ഞന്നം (112) തൃശ്ശൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശവസംസ്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂര്‍ ചൂണ്ടലിനു സമീപം പാറന്നൂരില്‍ ആണ് കുഞ്ഞന്നം താമസിച്ചിരുന്നത്. 1903 മെയ് മാസം നടന്ന ജ്ഞാനസ്നാനത്തിന്റെ രേഖകള്‍ ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച് അധികൃതര്‍ ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെന്ന് അവര്‍ അംഗീകരിച്ചത്.
മെയ് 20 നു കുഞ്ഞന്നത്തിന്റെ 113 ആം ജന്മദിനം ആഘോഷിക്കുവാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് കുഞ്ഞന്നം അന്തരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി
Next »Next Page » ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine