പ്രേമം പാതിയില്‍ നിലച്ചു പ്രേക്ഷകര്‍ തീയേറ്റര്‍ തകര്‍ത്തു

June 4th, 2015

കോഴിക്കോട് : മലയാളത്തിലെ വൈറല്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ പ്രദര്‍ശനം ഇടയ്ക്ക് വച്ച് നിലച്ചതോടെ കാണികള്‍ തീയേറ്റര്‍ തകര്‍ത്തു. കോഴിക്കോട് അപ്സര തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംബവം. ഇടവേള കഴിഞ്ഞ് ഡിജിറ്റല്‍ തകരാറിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിലച്ചു .ഇതേ തുടര്‍ന്ന് പ്രേക്ഷകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്ക്രീന്‍ കുത്തിക്കീറുകയും കസേരകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആരോ സീറ്റുകള്‍ക്ക് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അവര്‍ തീയേറ്ററിനു പുറത്തേക്ക് ഇറങ്ങിയോടി. അക്രമം വ്യാപകമായതോടെ പോലീസ് എത്തിയെങ്കിലും രംഗം ശാന്തമായില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശി ഇതോടെ അക്രമികള്‍ തീയേറ്ററിനു നേരെ കല്ലേറ് ആരംഭിച്ചു.കല്ലേറില്‍ തീയേറ്ററിന്റെ ചില്ലുകള്‍ തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നിയന്ത്രണ വിധേയമാക്കുവാന്‍ എ.ആര്‍.ക്യാമ്പില്‍ നിന്നും പോലീസ് സംഘം എത്തി. നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം സിനിമ കാണുവാന്‍ അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് തീയേറ്റര്‍ ഉടമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പറവൂർ പെൺകുട്ടിക്ക് മഫ്റ്റിയിൽ മതി സംരക്ഷണം എന്ന് കോടതി

June 2nd, 2015

violence-against-women-epathram

കൊച്ചി: പറവൂർ പീഡന കേസിലെ ഇരയായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം മഫ്റ്റിയിൽ മതി എന്ന് കോടതി ഉത്തരവിട്ടു. പെൺകുട്ടി സമർപ്പിച്ച അപേക്ഷയിൽ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. തന്നോടൊപ്പം നിരന്തരം മൂന്ന് പോലീസുകാർ യൂനിഫോം ധരിച്ച് അനുഗമിക്കുന്നത് താൻ പീഡന കേസിലെ ഇരയാണെന്നത് പൊതു സ്ഥലങ്ങളിൽ തനിക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു എന്ന് പെൺകുട്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. തനിക്ക് ജീവിക്കാനായി സർക്കാർ ജോലി തന്നെങ്കിലും ജോലി സ്ഥലത്ത് തന്റെ അടുത്ത് സദാ സമയവും യൂനിഫോം ധരിച്ച പോലീസുകാർ കാവൽ നിൽക്കുന്നത് തന്റെ സ്വകാര്യതയ്ക്കും ഭീഷണി ആവുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയെ അനുഗമിക്കുന്ന പോലീസുകാർ മഫ്റ്റിയിൽ ആയിരിക്കണം എന്നും ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും മാത്രം മതി പെണ്കുട്ടിയുടെ സംരക്ഷണത്തിന് എന്നും കോടതി ഉത്തരവായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദ്രോഗ ചികിൽസാ രംഗത്ത് കൊള്ള ലാഭം

June 1st, 2015

stethescope-epathram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടന്നു വരുന്ന വൻ കൊള്ളയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ സംഘടന നടപടികൾ ആരംഭിച്ചു. ഹൃദ്രോഗ ചികിൽസയ്ക്കായി വൻ തുകകൾ ഈടാക്കുന്ന സ്വകാര്യ ആശൂപത്രികൾക്ക് എതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ ആരോഗ്യ വകുപ്പ് മേധാവികളോട് സംസ്ഥാന മനുഷ്യാവകാശ സംഘടനാ അദ്ധ്യക്ഷൻ ജെ. ബി. കോശി ഉത്തരവിട്ടു.

ഹൃദ്രോഗ ചികിൽസയ്ക്കായി ഉപയോഗിക്കുന്ന സ്റ്റെന്റ് വാങ്ങുവാൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തന്റെ അച്ഛനോട് അമിത തുക ഈടാക്കി എന്ന് കാണിച്ച് കെ. എം. ഗോപകുമാർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 80,000 രൂപ വില വരുന്ന സ്റ്റെന്റ് വാങ്ങുവാനായി 2.85 ലക്ഷം രൂപയാണ് തങ്ങളോട് ആശുപത്രി ആവശ്യപ്പെട്ടത്. ഡെൽഹിയിൽ പൊതു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഗോപകുമാർ അതേ ആശുപത്രിയിലെ തന്നെ പർച്ചേസ് വകുപ്പ് മുഖാന്തരം സ്റ്റെന്റ് വിൽക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് കേവലം 80,000 രൂപ മാത്രമേ ഇതിന് വില വരൂ എന്ന് മനസ്സിലാക്കിയത്. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ട തുക 1.7 ലക്ഷമാക്കി ചുരുക്കി.

തന്റെ പക്കൽ നിന്നും 90,000 രൂപ അമിതമായി ഈടാക്കി എന്ന് കാണിച്ചാണ് ഗോപകുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി ബോധിപ്പിച്ചത്.

ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന അവസ്ഥയിൽ കണ്ണിൽ ചോരയില്ലാതെ സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതിനെതിരെ അന്വേഷണം നടത്തണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികൾ ഈടാക്കുന്ന ഫീസുമായി താരതമ്യം ചെയ്താൽ ഇതിന് വ്യക്തത ലഭിക്കും എന്നും ഉത്തരവിൽ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി

May 31st, 2015

o-rajagopal-epathram

അരുവിക്കര: അരുവിക്കര നിയമ സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. വി. വി. രാജേഷ്, സി. ശിവന്‍ കുട്ടി, എസ്. ഗിരിജ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ബി. ജെ. പി. കോര്‍ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.

ശോഭാ സുരേന്ദ്രന്‍, എം. ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഒ. രാജഗോപാലിനെയാണ് കോര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത്. വാജ് പേയി മന്ത്രിസഭയില്‍ റെയില്‍‌വേ സഹ മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാല്‍ 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.

മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സഹതാപ തരംഗം മുതലാക്കുവാനാണ് യു. ഡി. എഫ്. കാര്‍ത്തികേയന്റെ കുടുംബാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. സോളാര്‍ തട്ടിപ്പ് കേസും, ബാര്‍ കോഴക്കേസും ഉള്‍പ്പെടെ നിരവധി അഴിമതി ക്കേസുകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍. ഡി. എഫും, ബി. ജെ. പി. യും പ്രചാരണത്തി നിറങ്ങിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോദിക്ക് ഭീഷണിക്കത്ത്; സുവിശേഷകന്‍ അറസ്റ്റില്‍

May 31st, 2015

അടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയാല്‍ തകര്‍ക്കുമെന്ന് കാണിച്ച് പത്തനം തിട്ട ജില്ലയിലെ വിവിധ ബി. ജെ. പി. ഓഫീസുകളിലേക്ക് ഭീഷണിക്കത്ത് അയച്ചാ സുവിശേഷ പ്രസംഗകനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കൃഷ്ണഗിരി ചിങ്ങേരി ഉളകപ്പാറ നടുവത്തേത് വീട്ടില്‍ തോമസ് (55) ആണ് അറസ്റ്റിലായത്. പുനലൂരില്‍ ഉള്ള വേള്‍ഡ് ഔട്‌റീച്ച് മിനിസ്റ്റേഴ്സ് ബൈബിള്‍ കോളേജിന്റെ ലറ്റര്‍ പാഡിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ നരേന്ദ്ര മോദി കേരളത്തില്‍ വന്നാല്‍ അവനെ തകര്‍ക്കുവാന്‍ ഞങ്ങള്‍ ഒരു ചാവേറിനെ പരിശീലിപ്പിച്ചെടുക്കുന്നു. നരേന്ദ്ര മോദി വന്നാല്‍ തകര്‍ക്കും’ എന്നിങ്ങനെയെല്ലാം ഭീഷണിക്കത്തില്‍ രേഖപ്പെടുത്തിയതായാണ് സൂചന. ഇയാളുടെ കൈപ്പടയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ബി. ജെ. പി. നിയോജക മണ്ഡലം പ്രസിഡണ്ട് ബി. കൃഷ്ണകുമാര്‍ അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നും വ്യാഴാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്റലിജെന്‍സ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. 2014 ഏപ്രിലില്‍ ആണ് തോമസ് സുവിശേഷം പഠിക്കുവാനായി പുനലൂരിലെ ഡബ്ലിയു. ഒ. എം. ബൈബിള്‍ കോളേജില്‍ എത്തിയത്. ഭീഷണിക്കത്ത് എഴുതിയ ശേഷം ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാണിയെ പുറത്താക്കണമെന്ന് കോടിയേരി
Next »Next Page » അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine