കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

October 9th, 2014

crime-epathram

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.

കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമാ‍യി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം; അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു

September 28th, 2014

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. അന്വേഷണം ഏറ്റെടുക്കുവാന്‍ തയ്യാറാ‍ണെന്ന് സി.ബി.ഐ ഡയറക്ടര്‍ രണ്‍ജിത് സിന്‍‌ഹ പേഴ്സണല്‍ മന്ത്രാലയത്തിനു കത്തു നല്‍കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. മനോജിന്റെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തുവാന്‍ സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ ആണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനോജ് വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തെത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മനസ്സാണെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ഈ മാസം ആദ്യമാണ് കതിരൂര്‍ ഇക്കാസ് മേട്ടയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍ ആയി.മനോജിന്റെ കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച സംഘപരിവാര്‍ സംഘടനകള്‍ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ചില സി.പി.എം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.

അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമര്‍ദ്ധമുണ്ടായെങ്കിലും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുവാന്‍ തയ്യാറായിരുന്നില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ച സി.പി.എം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നികുതി ബഹിഷ്കരിക്കാൻ ആഹ്വാനം

September 20th, 2014

peoples party kerala

തിരുവനന്തപുരം: ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കാൻ ഉള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശ്രമം നികുതി ബഹിഷ്കരണം വഴി പരാജയപ്പെടുത്താൻ സി. പി. എം. ആഹ്വാനം നൽകി. 3000 കോടിയുടെ അധിക നികുതിയാണ് സർക്കാർ ജനങ്ങളുടെ മേൽ ചുമത്തുന്നത്. അസംബ്ളിയിൽ ചർച്ചയ്ക്ക് വെയ്ക്കാതെ ഏകാധിപത്യപരമായി നടപ്പിലാക്കിയ ഈ നടപടി ജനം പുറന്തള്ളും. സർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ കെട്ടി വെയ്ക്കാനുള്ള ശ്രമം അനുവദിക്കില്ല. സാധാരണക്കാരന്റെ നടുവ് ഒടിക്കുന്നതിനു പകരം വൻ കിട ഉപഭോക്താക്കളിൽ നിന്നും ലഭിക്കാനുള്ള ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ആർജ്ജവമാണ് ധനമന്ത്രി കെ. എം. മാണി കാണിക്കേണ്ടത് എന്ന് നികുതി ബഹിഷ്കരണത്തിനുള്ള ആഹ്വാനം നൽകിക്കൊണ്ട് സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസ്. നിരപരാധി: സി.ബി.ഐ.

September 20th, 2014

vs-achuthanandan-epathram

തിരുവനന്തപുരം: ഡാറ്റാ സെന്റർ കേസിൽ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ് എന്ന് സി. ബി. ഐ. ഹൈക്കോടതിയെ അറിയിച്ചു. ഇടത് പക്ഷ സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് സംസ്ഥാന ഡാറ്റാ സെന്റർ നടത്തുവാനുള്ള ടെൻഡർ അനുവദിച്ചതിൽ അഴിമതി നടന്നു എന്നായിരുന്നു കേസ്.

തങ്ങൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടെൻഡറുകൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് സി. ബി. ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ്. ടെൻഡറുകൾ അനുവദിക്കുക വഴി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ സുതാര്യവും നിയമാനുസൃതവുമായിരുന്നു. ബാഹ്യമായ ഒരു ഇടപെടലും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. എല്ലാ തെളിവുകളും തികച്ചും നീതിപൂർവ്വകമായ നടപടിക്രമങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും സി. ബി. ഐ. കണ്ടെത്തി.

ചീഫ് വിപ്പ് പി. സി. ജോർജ്ജ് ആണ് ഇടപാടിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഇതിനെ തുടർന്നാണ് സർക്കാർ സി. ബി. ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

September 18th, 2014

alcohol-abuse-epathram

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ബാർ ഉടമകൾ ഹൈക്കോടതിയെ ബോധിപ്പിച്ചു. സർക്കാർ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് ബാർ ഉടമകൾ ഈ കാര്യം അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മദ്യം വിളമ്പാൻ സംസ്ഥാന സർക്കാരിന്റെ വിലക്കില്ലെങ്കിൽ ബാർ ലൈസൻസ് ആവശ്യമില്ല എന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം നിലവിലുണ്ട്. എന്നിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തങ്ങൾ ബാർ ലൈസൻസ് അനുവദിക്കുന്നത് വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാൻ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുകയാണ്. മാത്രവുമല്ല, സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പൊള്ളുന്ന വില അപ്രാപ്യവുമാണ്. മദ്യത്തിന്റെ ലഭ്യത കുറ്യ്ക്കുക എന്ന സാമൂഹിക ലക്ഷ്യമാണ് സർക്കാരിന്റേത് എങ്കിൽ ആദ്യം ചെയ്യേണ്ടത് സർക്കാർ വക മദ്യ വിൽപ്പന ശാലകൾ അടച്ചു പൂട്ടുകയാണ് എന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓണാഘോഷങ്ങൾക്ക് പരിസമാപ്തി
Next »Next Page » വി.എസ്. നിരപരാധി: സി.ബി.ഐ. »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine