തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍

July 19th, 2024

logo-election-commission-of-india-ePathram
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ മാസം 30 ന് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടു വിരലിലാണ് മഷി പുരട്ടുക എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ ഇലക്ഷനിൽ വോട്ടു ചെയ്തവരുടെ ഇടതു കൈയ്യിലെ ചൂണ്ടു വിരലില്‍ പുരട്ടിയ മഷി അടയാളം മുഴുവനായും മാഞ്ഞു പോയിട്ടില്ല. ഇതിനാലാണ് ഇടതു കൈയ്യിലെ നടു വിരലില്‍ മഷി പുരട്ടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. 49 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണ് ഈ മാസം 30 ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു

June 4th, 2024

brp-bhasker-passes-away-ePathram
തിരുവനന്തപുരം : മാധ്യമ ലോകത്തെ കുലപതികളില്‍ ഒരാളായ ബി. ആര്‍. പി. ഭാസ്‌കര്‍ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്ന ബി. ആര്‍. പി. ഭാസ്‌കർ ഏഴു പതിറ്റാണ്ടിലേറെ കാലം പത്ര പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നു.

പത്രപ്രവര്‍ത്തന ജീവിതത്തിൻ്റെ എഴുപതാം വാര്‍ഷികത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എങ്കിലും എഴുത്തും വായനയുമായി നവ മാധ്യമ ങ്ങളിലും അടക്കം സജീവമായിരുന്നു.

ദി ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യു. എന്‍. ഐ., ഡെക്കാണ്‍ ഹെറാള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാറിൻ്റെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്

May 21st, 2024

fever-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവ പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ട്. കൊതുകു കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിക്കാൻ നടപടി സ്വീകരിക്കണം. കെട്ടി ക്കിടക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

വയറിളക്ക രോഗങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴ വെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

എലിപ്പനി പ്രതിരോധം പ്രധാനമാണ്. കെട്ടിക്കിടക്കുന്ന മഴ വെള്ളത്തിലും ചെളിയിലും മലിന ജലത്തിലും ഇറങ്ങരുത്. അഥവാ ഇറങ്ങേണ്ടി വന്നാൽ കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിൽ ഇറങ്ങുന്നവർ നിർബ്ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കേണ്ടതാണ്.

മഴ പെയ്തു വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നു കളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ

May 8th, 2024

air-india-express-air-hostess-ePathram
കൊച്ചി : അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണി മുടക്കിൽ യാത്ര മുടങ്ങിയതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾ ദുരിതത്തിൽ.

ജിദ്ദ, ദോഹ, ബഹ്റൈന്‍, കുവൈറ്റ്, മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാർജ, റാസല്‍ ഖൈമ, അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടതായ നിരവധി വിമാനങ്ങൾ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ ഏറെ വലഞ്ഞു. രാജ്യ വ്യാപകമായി ജീവനക്കാർ സമരത്തിൽ ആയതാണ് യാത്രക്കാരെ വലച്ചത്.

നിലവിൽ 250 ജീവനക്കാരാണ് സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഈ വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നു. യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു എന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ്.

അവസാന നിമിഷം കാബിൻ ക്രൂ, സിക്ക് ലീവ് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്ര പുനഃക്രമീകരിക്കുക, പണം തിരികെ വാങ്ങുക എന്നിവക്ക് യാത്രക്കാർക്ക് അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. Reactin of Passengers : Twitter X

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം

May 8th, 2024

logo-kerala-general-education-sslc-result-2024-ePathram

തിരുവനന്തപുരം : 99.69 വിജയ ശതമാനവുമായി എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 4,25,563 വിദ്യാര്‍ത്ഥികളാണ് ഉപരി പഠന ത്തിന് യോഗ്യത നേടിയത്.

71,831 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്. 892 സര്‍ക്കാര്‍ സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ല പാല (100%). കൂടുതല്‍ വിജയികള്‍ കോട്ടയത്തും (99.92 %) വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം (99.08 %) എന്നിങ്ങനെയാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. ടി. എച്ച്. എസ്. എൽ. സി., എ. എച്ച്. എസ്. എൽ. സി. ഫലങ്ങളും പുറത്ത് വന്നു. 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

അടുത്ത വർഷം മുതൽ എസ്. എസ്. എൽ. സി. പരീക്ഷാ രീതിയിൽ മാറ്റം വരുത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. എഴുത്തു പരീക്ഷയിൽ പേപ്പർ മിനിമം ഏർപ്പെടുത്തും.

എല്ലാ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കുകയുള്ളൂ. 40 മാർക്ക് ലഭിക്കേണ്ട വിഷയത്തിൽ 12 മാർക്ക് മിനിമം വേണം. 80 മാർക്കിൻ്റ വിഷയത്തിൽ 24 മാർക്ക് ആയിരിക്കും മിനിമം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തും എന്നും എസ്. എസ്. എൽ. സി. ഫല പ്രഖ്യാപനം നടത്തി ക്കൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
Next »Next Page » എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine