ജനങ്ങള്‍ ഇരുട്ടില്‍ ; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്

May 1st, 2013

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു. വൈദ്യുതി അമൂല്യമാണെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുകയും അതേ സമയം മന്ത്രിമാര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വൈദ്യുതി ദുരുപയോഗം ചെയ്യുകയുമാണ്. കൃഷിമന്ത്രി കെ.പി.മോഹനനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മന്ത്രിമാരില്‍ മുമ്പന്‍. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മന്ത്രിമന്ദിരത്തിലെ വൈദ്യുതി ബില്‍ 45,488 രൂപയാണ്. 3,583 യൂണിറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. ധനമന്ത്രി കെ.എം.മാണി 44,448 രൂപയുടെ ബില്ലുമായി തൊട്ടു പുറകില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്ല് 42,816 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മുറവിളികൂട്ടുന്ന വൈദ്യുതി മന്ത്രി ആര്യാടനും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. 39,923 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍.

കണക്കുകള്‍ പ്രകാരം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജാണ് ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത്. 2,263 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്ല്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാറാട് കൂട്ടക്കൊല; ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ.സുബ്രമണ്യം സ്വാമി

May 1st, 2013

കോഴിക്കോട്: മാറാട് കേസില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരുവാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കുമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് കേസിലെ ഉന്നത തല അന്വേഷണത്തിനുള്ള ഉത്തരവുമായി താന്‍ കോഴിക്കോട് വരുമെന്നും അദ്ദെഹം പറഞ്ഞു.

മാറാട് ജുഡീഷ്യല്‍ കമ്മീഷനും, ഹൈക്കോടതിയും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2003-ല്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് പുനര്‍ അന്വേഷണം സാധ്യമല്ലെന്ന് 2006-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ അതിലുമെത്രയോ പഴയ കേസുകള്‍ പുനരന്വേഷണം നടത്താവുന്നതാണെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുബ്രമണ്യം സ്വാമി ചൂണ്ടിക്കാട്ടി. മാറാട്ടെ കൂട്ടക്കുരുതിയെ കേരളത്തിലെ ഒരു സംഭവമല്ല ഒരു ദേശീയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പൊതു താല്പര്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.എന്‍.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വി.ബാബു, എ.സ്.ബിജു, സംസ്ഥന സെക്രട്ടി പി.ജിജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി,രമേശ് ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി

May 1st, 2013

കൊച്ചി: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളാണ് വെള്ളാപ്പള്ളി മുസ്ലിം ലീഗിനെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയത്. രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആറുനിലയില്‍ പൊട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യു.ഡി.എഫിനെ നയിക്കുവാന്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയ നിലപാട് എന്‍.എസ്.എസുമായി കൂടിആലോചിച്ച് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ്

April 30th, 2013

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് .വര്‍ദ്ധനവ് ജൂലൈ മാസം മുതല്‍ ആയിരിക്കും നടപ്പില്‍ വരിക എന്നാണ് സൂചന. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12% നവും വ്യവസായങ്ങള്‍ക്ക് ഏഴുശതമാനവും വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പ്രതിമാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ഒരേ നിരക്കായിരിക്കും ഈടാക്കുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഭീമമായ വര്‍ദ്ധനവ് ഉണ്ടാകില്ല. എന്നാല്‍ വൈദ്യുതി ഉപകരണങ്ങള്‍ വര്‍ദ്ധിച്ചതോടെ മിക്കവീടുകളിലും 200 യൂണിറ്റില്‍ അധികം ഉപയോഗിക്കുന്നുണ്ട്.

നാല്പത് യൂണിറ്റ് വരെ 1.50 രൂപയാണ് യൂണിറ്റ് നിരക്ക്. 41-80 യൂണീറ്റ് വരെ 2.40 രൂ‍പയും 81-120 യൂണിറ്റ് വരെ മൂന്ന് രൂപയും 151-200 യൂണിറ്റ് അരെ 5.30 രൂപയുമാണ് നിരക്കുകള്‍. 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ മൊത്തം യൂണിറ്റിന് 6.50 രൂപ നിരക്ക് വച്ച് നല്‍കേണ്ടതായി വരും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിരെപ്പ് ഇതിനോടകം വന്നു കഴിഞ്ഞു. ഇടതു യുവജന സംഘടനകള്‍ പ്രകടനം നടത്തുകയും വൈദ്യുതി മന്ത്രി ആര്യാടന്റെ കോലം കത്തിക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ്: അന്വേഷണം ഐ.എന്‍.എയ്ക്ക് വിടുവാന്‍ ശുപാര്‍ശ

April 28th, 2013

തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിനു തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (ഐ.എന്‍.എ) യെ ഏല്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു ശുപാര്‍ശ ചെയ്തു. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രഹസ്യ വിവരത്ഥിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നടത്തിയ പോലീസ് റെയ്ഡില്‍ മാരകായുധങ്ങളും നിരവധി ലഘുലേഖകളും ഇറാനിയന്‍ പൌരത്വം ഉള്ള ഐഡന്റിറ്റികാര്‍ഡും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര മേഘല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി രാഹുല്‍ നായര്‍ അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി സംഘം അന്വേഷണം നടത്തിവരികയാണ്. ഇതിനിടയില്‍ ക്യാമ്പില്‍ റെയ്ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട കമറുദ്ദീന്റെ തറവാട്ടില്‍ നിന്നും വാളുകളും, മഴു, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളും നിരവധി ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ക്യാമ്പില്‍ പങ്കെടുത്ത ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കര്‍ണ്ണാടക പോലീസും കരുതുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പോലീസില്‍ നിന്നും ഉള്ള ഉദ്യോഗസ്ഥര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവര്‍ കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.എം.ലോറന്‍സിനു പരസ്യ ശാസന
Next »Next Page » വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine