ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയില്ല : മന്ത്രി ഗണേഷ്‌കുമാര്‍

March 29th, 2012

Ganesh-Kumar-epathram

കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി

March 29th, 2012

oommen-chandy-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇനി മുതല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കില്ല. എന്നാല്‍ ഈ തീരുമാനത്തിന് കേന്ദ്ര ടൂറിസംവകുപ്പ് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തില്‍നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും ഇത് യഥാര്‍ഥ വരുമാനമായി കാണുന്നില്ല. എന്നാല്‍  ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കാരണം ഇത് വേണ്ടെന്നു വയ്ക്കാനും കഴിയുകയില്ല. മദ്യംവിറ്റുകിട്ടുന്ന ലാഭത്തിന്റെ പത്തിരട്ടി നഷ്ടം മദ്യം മൂലം സമൂഹത്തിലുണ്ടാകുന്നുണ്ട്. സംസ്ഥാനത്തു പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അനുവദിക്കില്ല. കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്നുനിര്‍ത്തലാക്കി മാത്രമെ മറ്റൊന്ന് അനുവദിക്കൂകയുള്ളൂ.  കേരള മദ്യനിരോധനസമിതിയുടെ പ്രവര്‍ത്തനങ്ങളോടു സര്‍ക്കാര്‍ സഹകരിക്കും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിഭവനില്‍ കേരള മദ്യനിരോധന സമിതിയുടെ പ്രൊഹിബിഷന്‍ മാസിക പുനഃപ്രകാശനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന്‍ പാപ്പാനെ കൊലപ്പെടുത്തി

March 29th, 2012

elephant-stories-epathram
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മേഘാര്‍ജ്ജുനന്‍ എന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി പൂ‍ക്കോട് നാരായണന്റെ മകന്‍ ദേവദാസ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആനയെ ക്ഷേത്രപരിസരത്തിനു പുറത്തേക്ക് മാറ്റിക്കെട്ടുവാന്‍ കൊണ്ടു പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. പാപ്പാന്‍ ദേവദാസ് ആനയെ വിലക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആന അദ്ദേഹത്തെ മതിലിനോട് ചേര്‍ത്തു വച്ച് കുത്തുകയായിരുന്നു. ആനകളില്‍ അപൂര്‍വ്വമായി കാണുന്ന ചുള്ളിക്കൊമ്പിനു സമാനമായ കൂര്‍ത്ത കൊമ്പുകള്‍ ഉള്ള ആനയാണ്  ഇടഞ്ഞ മേഘാര്‍ജ്ജുനന്‍. ആനയ്ക്ക് ഏതാനും ദിവസങ്ങളായി ഉള്‍ക്കോളുണ്ടയിരുന്നതായി കരുതുന്നു.

ഇരിങ്ങാലക്കുട തെക്കേമഠം സുരേഷ് വൈദ്യനാഥന്‍ ആണ് മേഘാര്‍ജ്ജുനനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. ആനയെ ദേവസ്വം അധികൃതരും പാപ്പാന്മാരും വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന പരാതി ഭക്തരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പാപ്പാന്മാര്‍ മാറുന്നതും കെട്ടും‌തറിയില്‍ നിന്ന് നരകയാതനയനുഭവിക്കുന്നതും മേഘാര്‍ജ്ജുനന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. ഓരോ പാപ്പാന്മാ‍ര്‍ മാറുമ്പോളും ചട്ടത്തിലാക്കുവാനായി ആനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. പാപ്പാനെ കൊന്ന് തൊട്ടടുത്ത പറമ്പില്‍ കയറിയ ആനയെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതനാക്കി. ആനയിടഞ്ഞാല്‍ അതിനെ കൂടുതല്‍ പ്രകോപിതനാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പതിവ് ഇരിങ്ങാലക്കുടയിലും ആവര്‍ത്തിക്കപ്പെട്ടു. പഴയ പാപ്പാന്‍ എത്തി ആനയെ തളക്കും വരെ നാട്ടുകാര്‍ ആനയെ ഉപദ്രവിച്ചു കൊണ്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെയിന്‍ബോ ബുക്സ് രാജേഷ് അന്തരിച്ചു

March 28th, 2012

rajesh-rainbow-epathram

കോട്ടയം: റെയിന്‍ബോ പബ്ലിക്കേഷന്‍സ് സി. ഈ. ഓ രാജേഷ് കുമാര്‍ (52) അന്തരിച്ചു. ഇന്നലെ രാത്രി രക്തം ഛര്‍ദ്ദിച്ചതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 1.30 നു അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം സ്വന്തം വീട്ടു വളപ്പില്‍ നടന്നു.

മലയാളത്തിലെ ഒരു പ്രമുഖ പ്രസാധക സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന രാജേഷ് റെയിന്‍ബോ ബുക്സിലൂടെയാണ് പ്രസാദന രംഗത്തേക്ക് കടന്നത്. പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ റെയിന്‍ബോയും രാജേഷും പ്രത്യേകം ശ്രദ്ധവെച്ചു. ഷെല്‍‌വിയെ പോലെ രാജേഷും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു. കുത്തക പ്രസാധകര്‍ അകറ്റി നിര്‍ത്തിയിരുന്ന കാലത്താണ് ബ്ലോഗ്ഗേഴ്സിനടക്കം പലര്‍ക്കും തങ്ങളുടെ പുസ്തകങ്ങള്‍ അച്ചടിച്ചു വരുന്നതിനും അതു വായനക്കാരില്‍ എത്തിക്കുന്നതിനും രാജേഷ് വഴി തുറന്ന് നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് അന്തരിച്ചു

March 28th, 2012

കണ്ണൂര്‍:കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് പി. കെ. വിജയരാഘവന്‍ മാസ്റ്റര്‍ (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിള്‍ ആയിരുന്നു അന്ത്യം. ഏതാനു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് എടക്കാട്ട് കടമ്പൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ കണ്ണൂര്‍ ഡി. സി. സി ഓഫീസിള്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.

സംഘടനാ കോണ്‍ഗ്രസ്സിള്‍ പ്രവര്‍ത്തിച്ചിരുന്ന  വിജയ രാഘവന്‍ മാസ്റ്റര്‍ 77-ല്‍ കെ.ശങ്കരനാരായണന്റെ പ്രേരണയാല്‍ കോണ്‍ഗ്രസ്സിലേക്ക് വന്നു. ഡി. സി. സി നിര്‍വ്വാഹക സമിതി അംഗം, ഡി.സി.സി സെക്രട്ടറി എന്നീ നിലയിള്‍ പ്രവര്‍ത്തിച്ച അദ്ദേഹം കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പി. രാമകൃഷ്ണന്‍ രാജിവെച്ചതോടെ ആണ്  ഡി. സി. സി പ്രസിഡണ്ടായത്. വിജയ രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തിള്‍ വിവിധ രാഷ്ടീയ-സാമൂഹിക-സാമുദായിക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

കടമ്പൂ‍ര്‍ നോര്‍ത്ത് യു. പി സ്കൂളിള്‍ അധ്യാപകനായിരുന്നു. പങ്കജവല്ലിയാണ് ഭാര്യ. മക്കള്‍ ഡാനിഷ്, ഡാലിയ

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിരശീലയില്‍ അഗ്നി വിതറിയ തിരക്കഥാകൃത്ത്
Next »Next Page » റെയിന്‍ബോ ബുക്സ് രാജേഷ് അന്തരിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine