കടല്‍ കൊല: കേന്ദ്ര നിലപാട് ഇറ്റലിക്ക് അനുകൂലം

April 21st, 2012

enrica-lexie-epathram

ന്യൂഡല്‍ഹി: നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേസിനെ ദുര്‍ബലമാക്കും. ഈ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം. ടി. ജോര്‍ജ്ജ് എതിര്‍ത്തതുമില്ല.

എന്നാല്‍ കേന്ദ്ര നിലപാടില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണെന്നത് മറക്കരുതെന്ന് ശക്തമായ ഭാഷയില്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവിനെ ഓര്‍മ്മിപ്പിച്ചു.

കേസില്‍ തുടക്കം മുതല്‍ തന്നെ ഇറ്റലിയുടെ കനത്ത സമ്മര്‍ദ്ദം ഉണ്ട്. കപ്പല്‍കൊല സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് കേരളത്തിന്റെ അഭിഭാഷകനെ മാറ്റിയിരുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സലായ എം. ആര്‍. രമേശ് ബാബുവിനെ വെള്ളിയാഴ്ച രാവിലെ മാറ്റുകയും പകരം എം. ടി. ജോര്‍ജ്ജിനെ കേസില്‍ ഹാജരാകുവാന്‍ നിയോഗിക്കുകയുമായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ ‘എൻറിക്ക ലെക്സി’ വിട്ടുകിട്ടണമെന്ന ഉടമകളുടെ ഹര്‍ജി പരിഗണിക്കവെ തികച്ചും അനവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനു ഗുരുതരമായി ദോഷം വരുത്തുന്ന പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ നിലപാട് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെടി വെയ്പ്പ് നടന്നത് ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇറ്റാലിയന്‍ പൌരന്മാര്‍ക്കെതിരെ കൊലപാതകത്തിനു കേസെടുക്കാമെന്നുമാണ് കേരള പോലീസിന്റെ നിലപാട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍‌കരയില്‍ ചേരി മാറിയവര്‍ തമ്മില്‍ മത്സരം

April 20th, 2012

election-epathram

നെയ്യാറ്റിന്‍‌കര: നെയ്യാറ്റിന്‍‌കര മണ്ഡലത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു വേണ്ടിയും എല്‍. ഡി. എഫിനു വേണ്ടിയും മത്സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ ഇരുവരും രാഷ്ടീയ ചേരി മാറിയവരാണ്. അടുത്തയിടെ സിറ്റിങ്ങ് എം. എല്‍. എ. സ്ഥാനം രാജി വെച്ച് സി. പി. എം. വിട്ട ആര്‍. ശെല്‍‌വരാജാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന്‍ സി. പി. എം. നേതൃനിരയില്‍ എത്തിയ ശെല്‍‌വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. സി. പി. എം. വിടുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കാറുള്ള യു. ഡി. എഫ്. ശെല്‍‌വരാജിനേയും ഇരുകയ്യും നീട്ടി സ്വീകരിച്ചു.

എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ട അഡ്വ. എഫ്. ലോറന്‍സ് മുന്‍പ് കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്നു. മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന മത്സരത്തില്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ ഇടതു മുന്നണി പിന്തുണയ്ക്കു കയായിരുന്നു. നിലവില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ. എഫ്. ലോറന്‍സിനെ സ്ഥനാര്‍ഥി ആക്കുന്നതില്‍ സി. പി. എമ്മിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥിയും ചേരി മാറിയ ആള്‍ ആയതിനാല്‍ ആര്‍. ശെല്‍‌വരാജിനെതിരെ ഉയരാനുള്ള പ്രധാന ആരോപണത്തില്‍ നിന്നും യു. ഡി. എഫിനു തല്‍ക്കാലം രക്ഷയാകും. പിറവത്ത് റെക്കോര്‍ഡ് വിജയം നേടിയെങ്കിലും അനവസരത്തില്‍ ഉയര്‍ന്ന അഞ്ചാം മന്ത്രി വിവാദങ്ങള്‍ യു. ഡി. എഫിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാമുദായിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ പിടിവാശിക്ക് മുമ്പില്‍ മുട്ടു കുത്തിയ യു. ഡി. എഫ്. നേതൃത്വത്തിന്റെയും കോണ്‍ഗ്രസ്സിന്റേയും നിലപാട് സംസ്ഥാനത്തൊട്ടാകെ സാമുദായിക ധ്രുവീകരണത്തിനു വഴി വെച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലിനജലം നിറച്ച ടാങ്കറുകള്‍ പിടിച്ചെടുത്തു

April 19th, 2012

drinking-water-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ വ്യാപകമായി മലിന ജലം നിറച്ച് വിതരണം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആറ് ടാങ്കര്‍ ലോറികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. കാക്കനാട് വാഴക്കാല പള്ളിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് വെള്ളം നിറച്ച ഉറവിടം സംബന്ധിച്ച രേഖകള്‍ ഒന്നുമില്ലാത്ത ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെ വിവിധ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പു വരുത്താന്‍ കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പെരിയാറില്‍ നിന്നും മറ്റ് പൊതുജലാശയങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. രാത്രി 10ന് ശേഷമുള്ള കുടിവെള്ളം വിതരണവും നിരോധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീമതി, എളമരം കരീം, ബേബിജോണ്‍ സെക്രട്ടേറിയറ്റില്‍

April 19th, 2012

തിരുവനന്തപുരം: സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ മുന്‍മന്ത്രിമാരായ പി. കെ. ശ്രീമതി, എളമരം കരീം, തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രെട്ടറി ബേബിജോണ്‍ എന്നിവരെ ഉള്‍പെടുത്തി. ആദ്യമായാണ് ഒരു വനിത നേരിട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുന്നത്. പകരം നിലവിലെ മൂന്ന് പേരെ ഒഴിവാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന്‌ പാലോളി മുഹമ്മദ്കുട്ടി, ടി. ശിവദാസമേനോന്‍, പോളിറ്റ്‌ ബ്യുറോയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം. എ. ബേബി എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, പി കെ ഗുരുദാസന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, ഇ പി ജയരാജന്‍, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, പി കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉണ്ണിത്താന്‍ വധശ്രമം ഡി. വൈ. എസ്. പി. അറസ്റ്റില്‍

April 17th, 2012

കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ്‌ അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്‌. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.

കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള യാത്ര തൃശൂരില്‍
Next »Next Page » ശ്രീമതി, എളമരം കരീം, ബേബിജോണ്‍ സെക്രട്ടേറിയറ്റില്‍ »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine