- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം
- എസ്. കുമാര്‍
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം
മലപ്പുറം: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തി. എന്നാല്‍ പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞളാംകുഴി അലിയെ ലീഗിന്റെ അഞ്ചാം മന്ത്രിയാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാവായ പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇനിയും പ്രാവര്‍ത്തികമാകാത്തതില്‍ ലീഗ് പ്രവര്‍ത്തകരിലും അണികള്‍ക്കിടയിലും ഉള്ള പ്രതിഷേധം പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ അത് നേതാക്കള്‍ക്ക് നേരെ ഉള്ള കയ്യേറ്റങ്ങളിലേക്കും തെരുവിലേക്കും കടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പിറവം ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്ബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയും നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ഇനിയും ഒരു ന്യൂനപക്ഷ സമുദായാംഗത്തിനു മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ കരുതുന്നു. നിലവില്‍ കേരള മന്ത്രി സഭയില്‍ അമ്പത് ശതമാനത്തിലധികം മന്ത്രിമാരും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ഇനി അനൂപ് ജേക്കബ്ബ് മന്ത്രിയാകുകയാണെങ്കില്‍ അത് ഒന്നു കൂടി വര്‍ദ്ധിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യം, വ്യവസായം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി പ്രധാന വകുപ്പുകളും അവരാണ് കൈകാര്യം ചെയ്യുന്നതും. ഭൂരിപക്ഷ സമുദായങ്ങളുടെ നേതാക്കളൊ ഇക്കാര്യത്തില്‍ ശക്തമായ അസംതൃപ്തിയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞു മതി ലീഗിന് മന്ത്രിസ്ഥാനം എന്ന് യു. ഡി. എഫില്‍ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. രാഷ്ടീയ സാഹചര്യം കണക്കിലെടുത്ത് യു. ഡി. എഫ് നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ മഞ്ഞളാം കുഴി അലിക്ക് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, തിരഞ്ഞെടുപ്പ്, പോലീസ് അതിക്രമം
തിരുവനന്തപുരം:സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മലങ്കര സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാത്തോലിക്ക ബാവ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരെ സന്ദര്‍ശിച്ചു. ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് സൂസൈപാക്യം, സീ. എസ്. ഐ ബിഷപ്പ് ധര്മരാജ് റസാലം എന്നിവരും പിണറായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നു. മത്സ്യത്തൊഴിലാളികളുമയി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഭാഗമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറ്റും പിന്തുണ തേടിയാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം. നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. അതിനാല്‍ അവര്‍ക്ക് കൂടെ താല്പര്യമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുവാന്‍ ഇടയുണ്ട്. പിറവത്ത് സി. പി. എം സ്ഥാനാര്‍ഥിക്ക് ഉണ്ടായ വന്‍പരാജയം കണക്കിലെടുത്ത് പാര്‍ട്ടി വളരെ ശ്രദ്ധാപൂര്‍വ്വമാണ് നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള സാംസ്കാരിക വ്യക്തിത്വം, തിരഞ്ഞെടുപ്പ്, മതം